റിതേഷ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം ദി റൈഡ് റിലീസിന് ഒരുങ്ങുകയാണ്. സുധി കോപ്പ, ആൻ ശീതൾ, മാലാ പാർവതി, ശ്രീകാന്ത് മുരളി, പ്രശാന്ത് മുരളി തുടങ്ങിയ താരനിര ഭാഗമാകുന്ന സിനിമയുടെ അണിയറപ്രവർത്തകരിൽ ഒട്ടുമിക്കവരും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. അവർക്കൊപ്പം വർക്ക് ചെയ്തതിന്റെ അനുഭവം പങ്കുവെക്കുകയാണ് സുധി കോപ്പ.
'റിതേഷിന് മലയാളം അറിയാം, ബാക്കിയുള്ള ക്രൂവിന് അറിയില്ല. ഞങ്ങളുടെ ഡി.ഒ.പി. കശ്മീരുകാരനാണ്, നിർമ്മാതാക്കൾ പഞ്ചാബിൽ നിന്നുള്ളവരും, ബാംഗ്ലൂർ, മുംബൈ... അങ്ങനെ 'പാൻ ഇന്ത്യൻ' ടീമായിരുന്നു ഞങ്ങളുടേത്. അവരെയൊക്കെ സമ്മതിക്കണം. ഇവിടെ വന്നു മലയാളത്തിൽ ഒരു സിനിമ ചെയ്യുക എന്നത് നിസ്സാര കാര്യമല്ല. ഈ സിനിമ കൊണ്ട് ഏറ്റവും വലിയ ഗുണം എന്തെന്നാൽ മലയാള ഭാഷയെ കശ്മീർ വരെ എത്തിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു,' സുധി കോപ്പ പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡയസ്പോർ എന്റർടെയ്ൻമെന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദർപൺ ത്രിസാൽ നിർമ്മിക്കുന്ന ചിത്രം ഡിസംബർ അഞ്ചിനാണ് തിയറ്ററുകളിൽ എത്തുന്നത്. റിതേഷ് മേനോൻ, സുഹാസ് ഷെട്ടി എന്നിവരും നിർമ്മാതാക്കളാണ്. ഇവർ തന്നെയാണ് തിരക്കഥയും സംഭാഷണവും. ഛായാഗ്രഹണം- ബാബ തസാദുഖ് ഹുസൈൻ. കിഷ്കിന്ദകാണ്ഡത്തിലൂടെ ഈ വർഷത്തെ മികച്ച എഡിറ്റർക്കുള്ള സംസ്ഥാന പുരസ്ക്കാരം നേടിയ സൂരജ് ഇഎസ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ.
ക്രിയേറ്റീവ് പ്രൊഡ്യൂസർ- റീന ഒബ്റോയ്, ഹെഡ് ഓഫ് പ്രൊഡക്ഷൻ- ശശി ദുബൈ, കലാസംവിധാനം- കിഷോർ കുമാർ, സംഗീതം- നിതീഷ് രാംഭദ്രൻ, കോസ്റ്റ്യും- മേബിൾ മൈക്കിൾ, മലയാളം അഡാപ്റ്റേഷൻ- രഞ്ജിത മേനോൻ, സൗണ്ട് ഡിസൈൻ- അരുൺ വർമ്മ, സൗണ്ട് മിക്സിംഗ്- ഡാൻ ജോസ്, കളറിസ്റ്റ്- ലിജു പ്രഭാകർ, ആക്ഷൻ- ജാവേദ് കരീം, മേക്കപ്പ്- അർഷാദ് വർക്കല, സൂപ്പർവൈസിംഗ് പ്രൊഡ്യൂസർ- അവൈസ് ഖാൻ, ലൈൻ പ്രൊഡ്യൂസർ- എ.കെ ശിവൻ, അഭിലാഷ് ശങ്കരനാരായണൻ, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്, പ്രൊഡക്ഷൻ മാനേജർ- റഫീഖ് ഖാൻ.
കാസ്റ്റിംഗ്- നിതിൻ സികെ ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - വിഷ്ണു രഘുനന്ദൻ, ചീഫ് അസോസിയേറ്റ് ക്യാമറാമാൻ- ജിയോ സെബി മലമേൽ, അസോസിയേറ്റ് ഡയറക്ടർ- ശരത്കുമാർ കെ.ജി, അഡീഷണൽ ഡയലോഗ്- ലോപസ് ജോർജ്, സ്റ്റിൽസ്- അജിത് മേനോൻ, വിഎഫ്എക്സ്- തിങ്ക് വിഎഫ്എക്സ്, അഡീഷണൽ പ്രമോ-മനീഷ് ജയ്സ്വാൾ, പബ്ലിസിറ്റി ഡിസൈൻ- ഫോർവേഡ് സ്ലാഷ് മീഡിയ, ആർഡി സഗ്ഗു, ടൈറ്റിൽ ഡിസൈൻ- ഹസ്തക്യാര, മാർക്കറ്റിംഗ് എജൻസി- മെയിൻലൈൻ മീഡിയ, പിആർഒ- സതീഷ് എരിയാളത്ത്, മാർക്കറ്റിംഗ് കൺസൾട്ടന്റ്- വർഗീസ് ആന്റണി, വിതരണം- ഫിയോക്ക്.