Film News

സാഗര്‍ ഏലിയാസ് ജാക്കിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് ഓഡീഷനിലൂടെ, അതിലും ഒരു ഭാഗ്യം ലഭിച്ചിരുന്നു: സുധി കോപ്പ

അമൽ നീരദ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം സാ​ഗർ ഏലിയാസ് ജാക്കി മലയാളക്കരയിൽ വലിയ അലയൊലികൾ സൃഷ്ടിച്ച സിനിമയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ഭാ​ഗമാണ് എന്ന ടാ​ഗ് ലൈനിൽ വലിയ ഹൈപ്പ് കിട്ടിയ സിനിമ കൂടിയായിരുന്നു അത്. ബി​ഗ് ബിക്ക് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന സിനിമ എന്നതും ചിത്രത്തിന്റെ മൂല്യം ഇരട്ടിയാക്കി. ആ സിനിമയിലൂടെ ചലച്ചിത്ര രം​ഗത്തേക്ക് കാലെടുത്ത് വച്ച നടനാണ് സുധി കോപ്പ. തന്റെ അഭിനയ ജീവിതത്തിൽ ഒരിക്കലും മാറ്റിനിർത്താൻ സാധിക്കാത്ത, തന്റെ ആദ്യ സിനിമയെക്കുറിച്ച് ക്യു സ്റ്റുഡിയോയോട് പറയുകയാണ് സുധി കോപ്പ.

സുധി കോപ്പയുടെ വാക്കുകൾ

സാ​ഗർ ഏലിയാസ് ജാക്കിയിലെ ആ ചെറിയ റോളിലൂടെയാണ് തുടക്കം. സത്യത്തിൽ ആ കഥാപാത്രത്തിന് പേരുണ്ടായിരുന്നില്ല. പക്ഷെ, ഞാൻ തന്നെ പല പേരുകൾ ഇട്ട് അടുത്ത സിനിമയിൽ ചാൻസ് ചോദിച്ചിട്ടുണ്ട്. ബി​ഗ് ബിയ്ക്ക് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന സിനിമ, ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ഭാ​ഗം തുടങ്ങി ആ സിനിമയ്ക്ക് ഹൈപ്പ് ഒരുപാടായിരുന്നു. അതിൽ ഓഡീഷന് പോയിട്ടാണ് ചാൻസ് കിട്ടിയത്. പക്ഷെ, അക്കൂട്ടത്തിൽ എനിക്കാണ് ഒരു സിം​ഗിൾ ക്ലോസ് വച്ച് ഫ്രെയിം കിട്ടിയത്. അങ്ങനെ എല്ലാം കൊണ്ടും ആ സിനിമ വലിയൊരു ഓർമ്മയാണ്.

2009ലാണ് സാ​ഗർ ഏലിയാസ് ജാക്കി റീലോഡഡ് എന്ന സിനിമ റിലീസാകുന്നത്. എസ്.എൻ. സ്വാമിയായിരുന്നു ചിത്രത്തിന്റെ തിരക്കഥ. ​ഗോപി സുന്ദറാണ് ചിത്രത്തിലെ ​ഗാനങ്ങൾക്ക് സം​ഗീതം നൽകിയത്. ആറ് കോടി ബജറ്റിൽ പുറത്തിറങ്ങിയ സിനിമ 27 കോടിയോളം കളക്ഷൻ നേടിയിരുന്നു.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT