Film News

'പ്രേമം എക്കാലത്തേയും പ്രിയപ്പെട്ട സിനിമ' ; സിനിമ ചെയ്യുന്നത് നിർത്തരുതെന്ന് അൽഫോൺസ് പുത്രനോട് സുധാ കൊങ്കര

സിനിമ ചെയ്യുന്നത് നിർത്തരുതെന്ന് അൽഫോൻസ് പുത്രനോട് അപേക്ഷിച്ച് തമിഴ് സംവിധായിക സുധ കൊങ്കര. അൽഫോൻസ് പുത്രന്റെ ‘പ്രേമം’ തനിക്ക് എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളിലൊന്നാണെന്നും മാനസികമായി മോശമായ അവസ്ഥയിലായിരിക്കെ ‘പ്രേമം’ എന്ന സിനിമയാണ് തനിക്ക് ഉണർവു പകർന്നതെന്നും സുധ കൊങ്കര പറഞ്ഞു. ഏതു രൂപത്തിലായാലും താങ്കളുടെ കലാസൃഷ്ടി നിർത്തരുതെന്നും അത് താൻ ഉറപ്പായും കാണുമെന്നും സുധ കൊങ്കര ട്വിറ്ററിലൂടെ കുറിച്ചു.

സുധ കൊങ്കരയുടെ ട്വീറ്റിന്റെ പൂർണരൂപം :

പ്രിയ അൽഫോൻസ് പുത്രൻ, നിങ്ങളുടെ സിനിമകൾ ഞാൻ മിസ്സ്‌ ചെയ്യും. ‘പ്രേമം’ എന്റെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമയാണ്. ഞാൻ വളരെ മോശമായ മാനസികാവസ്ഥയിൽ ഇരിക്കുമ്പോൾ എനിക്ക് ഉണർവ് തന്നത് ആ ചിത്രമാണ്. അത് ഞാൻ വീണ്ടും വീണ്ടും കാണുമായിരുന്നു ഏറ്റവും താഴ്ന്ന നിലയിൽ നിന്ന എന്നെ, പാടെ മാറ്റിമറിച്ചത് ഈ സിനിമയാണ്. ഏതു രൂപത്തിലും ക‌ലാസൃഷ്ടി തുടരുക, ഞാനതു കാണും.

കഴിഞ്ഞ ദിവസമാണ് അൽഫോൻസ് പുത്രൻ സിനിമ കരിയർ അവസാനിപ്പിക്കുന്നുവെന്നു പ്രഖ്യാപിച്ചത്. തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്ന രോഗമാണെന്ന് സ്വയം കണ്ടെത്തിയെന്നും ആർക്കും ബാധ്യതയാകാൻ ഉദ്ദേശിക്കുന്നില്ലെന്നും അൽഫോൻസ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെ പറഞ്ഞു. താൻ ഓ ടി ടിയിലൂടെ പാട്ടുകളും മ്യൂസിക് വീഡിയോസും ഷോർട്ട് ഫിലിംസും ചെയ്യുന്നത് തുടരുമെന്നും അൽഫോൻസ് പുത്രൻ കുറിപ്പിലൂടെ അറിയിച്ചു. എന്നാൽ കുറച്ച് സമയത്തിന് ശേഷം അൽഫോൻസ് പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. നൃത്തസംവിധായകൻ സാൻഡിയെ നായകനാക്കി ഗിഫ്റ്റ് എന്ന തമിഴ് ചിത്രമാണ് അൽഫോൻസ് പുത്രന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ഇളയരാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

മോശം കമന്റിടുന്നവർക്ക് മറുപടി നൽകാത്തതിന് കാരണം | Dr Soumya Sarin

എം.എൽ.എമാർക്ക് ലക്ഷങ്ങൾ ശമ്പളമോ?

SCROLL FOR NEXT