Film News

'സൂരരൈ പോട്ര്' സുധ കൊങ്കാരയുടെ മാസ്റ്റർ പീസ്, ഷൈൻ നി​ഗം

'സൂരറൈ പൊട്ര് മികച്ച ചിത്രമെന്ന് ഷൈൻ നി​ഗം. സൂര്യയുടെ മാരനെ ഇതിലും മികച്ചതാക്കാൻ മറ്റൊരാൾക്ക് സാധിക്കുമെന്ന് തോന്നുന്നില്ല, സുധ കൊങ്കാരയുടെ മാസ്റ്റർ പീസ്, അപർണ ബാലമുരളിയെ ഓർത്ത് അഭിമാനം, ഉർവ്വശിയും ഞെട്ടിച്ചു, സിനിമ കണ്ട ശേഷം തീയറ്ററിൽ കാണാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ആ​ഗ്രഹിച്ചുപോയെന്നും താരം ഫേസ്ബുക്കിൽ കുറിച്ചു.

ഷൈൻ നി​ഗത്തിന്റെ ഫേസ്ബുക് കുറിപ്പ്

സൂരരൈ പോട്ര്.

ഒരുപാട് കാലത്തിന് ശേഷമാണ് ഇതുപോലൊരു മികച്ച സിനിമ കാണുന്നത്. ഇതിലെ എല്ലാം എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. മാരൻ എന്ന കഥാപാത്രത്തെ ഇതിലും മികച്ചതാക്കാൻ മറ്റൊരാളെ കൊണ്ട് സാധിക്കുമെന്ന് തോന്നുന്നില്ല. സൂര്യ സർ, നിങ്ങളത് വളരെ അനായാസമായി ചെയ്തു, അപർണ ബാലമുരളിയുടെയും കഥാപാത്രത്തെ കണ്ട് അഭിമാനം തോന്നി. ഉർവ്വശി മാമിനേയും പ്രത്യേകം എടുത്തുപറയട്ടെ, അനുഗ്രഹം ലഭിച്ച വ്യക്തിയാണ് നിങ്ങൾ. എല്ലാറ്റിനുമുപരിയായി സുധ കൊങ്കാര മാം, ഇത് നിങ്ങളുടെ മാസ്റ്റർ പീസാണ്. പടം കണ്ടുകഴിഞ്ഞപ്പോൾ തീയറ്ററിൽ കാണാൻ സാധിച്ചിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി.

ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത 'സൂരറൈ പോട്രി'ന് സോഷ്യൽ മീഡിയയിലും മികച്ച പ്രതികരണമാണ്. ഇത് സൂര്യയുടെ തിരിച്ചുവരവെന്ന് പ്രേക്ഷകർ പറയുന്നു. ചിത്രത്തിലെ അപർണ ബാലമുരളിയുടേയും ഉർവ്വശിയുടേയും പ്രകടനവും ഒരേ സമയം പ്രശംസ നേടുന്നുണ്ട്. 'സൂരറൈ പോട്ര്' ഒരു പുതിയ അനുഭവമാണെന്നും ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ഹൃദയം തൊടുന്നതാണെന്നുമാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. തിയറ്റർ റിലീസ് നഷ്ടപ്പെട്ടതിലെ നിരാശയും ചിലർ പങ്കുവയ്ക്കുന്നുണ്ട്. 2 മണിക്കൂറും 24 മിനിറ്റുമാണ് സിനിമയുടെ ദൈർഘ്യം. ജാക്കി ഷറോഫ്, മോഹൻ ബാബു, കരുണാസ്, പരേഷ് റാവൽ, ഉർവ്വശി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനതാക്കൾ. നികേത് ബോമ്മി റെഡ്ഡിയാണ് ക്യാമറ. ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ ചിത്രത്തിന് വേണ്ടി ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. 2ഡി എന്റർടൈൻമെന്റ്‌സും സീഖ്യാ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗുനീത് മോംഘയുമാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

'Sudha Kongara created a masterpiece' shane nigam's f b post on soorari pottru

'കനകലതക്ക് വിട' ; ചെറുവേഷങ്ങളിലൂടെ മലയാള സിനിമയിലെ നിറസാന്നിധ്യം

നാനൂറ് പേജുള്ള തിരക്കഥയും, എഴുപതോളം കഥാപാത്രങ്ങളും; 'പെരുമാനി' സീരീസ് ആക്കേണ്ടതായിരുന്നുവെന്ന് മജു

'പാൻ ഇന്ത്യൻ സ്റ്റാർ അല്ല, ഞാനൊരു ആക്ടർ മാത്രമാണ്, രൺബീർ രാജ്യത്തെ ഏറ്റവും മികച്ച നടൻ'; ഫഹദ് ഫാസിൽ

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

SCROLL FOR NEXT