Film News

ഷൂട്ടിങ് ലൊക്കേഷനിൽ അഭിനയത്തെക്കൂടാതെ മനോജ് കെ ജയന് മറ്റൊരു ജോലി കൂടി ഉണ്ടായിരുന്നു, എരിതീയിൽ 'പെട്രോൾ' ഒഴിക്കുക: സുധീഷ്

മലയാളികളെ വാനോളം രസിപ്പിച്ച കലാകാരന്മാരാണ് ജ​ഗദീഷ്, മനോജ് കെ ജയൻ, അശോകൻ, വിനീത്, സുധീഷ് എന്നിവർ. ഇവരെല്ലാം ഒരുമിച്ച് ദേവ്ദത്ത് ഷാജി സംവിധാനം ചെയ്യുന്ന ധീരൻ എന്ന സിനിമയിലൂടെ സ്ക്രീനിലെത്തുകയാണ്. ഷൂട്ടിങ് സമയത്ത് ലൊക്കേഷനിൽ നടന്ന രസകരമായ സംഭവങ്ങളെ ഓർത്തെടുക്കുകയാണ് ഈ '80's ബാച്ച്'. അഭിനയമല്ലാതെ മനോജ് കെ ജയന് ലൊക്കേഷനിൽ മറ്റൊരു ജോലി കൂടി ഉണ്ടായിരുന്നതായും അത് ജ​ഗദീഷിനെയും അശോകനെയും തമ്മിൽ തെറ്റിക്കുക എന്നതായിരുന്നു എന്നും ക്യു സ്റ്റുഡിയോയോട് പറയുകയാണ് സുധീഷ്.

ജഗദീഷ്, മനോജ് കെ ജയൻ, അശോകൻ, വിനീത്, സുധീഷ് എന്നിവരുടെ വാക്കുകളുടെ സം​ഗ്രഹം

ഷൂട്ടിങ് അല്ലാത്ത സമയത്ത് മനോജ് കെ ജയന് മറ്റൊരു ജോലി കൂടിയുണ്ട്. ജ​ഗദീഷിനെയും അശോകനെയും തമ്മിൽ അടിപ്പിക്കുക എന്നതായിരുന്നു അത്. എരിതീയിൽ എണ്ണയല്ല, പെട്രോളാണ് മനോജ് ഒഴിക്കുക. അത് നല്ല ഉദ്ദേശത്തോട് കൂടിയാണ് ചെയ്യുന്നത്. കാരണം, പെട്രോൾ ഒഴിക്കുമ്പോൾ ചിതറി വീഴുന്ന സ്പാർക്ക് രക്തമല്ല, മറിച്ച് കോമഡിയാണ്. ഷൂട്ട് എൻ​ഗേജിങ്ങായി കൊണ്ടുപോകാനും കോമഡി ഉണ്ടാക്കാനും അത് സഹായിക്കാറുണ്ട്.

ഒരു ദിവസം ഷൂട്ടിനിടയിൽ നോക്കിയപ്പോൾ പെട്ടന്ന് മനോജിനെ കാണുന്നില്ല. നോക്കിയപ്പോൾ ഒരു പേപ്പർ എടുത്ത് എന്തൊക്കെയോ എഴുതിക്കൊണ്ടിരിക്കുന്നു. ജ​ഗദീഷ്, അശോകൻ എന്ന് പേരൊക്കെ എഴുതി ചോദ്യചിഹ്നമൊക്കെ വരച്ച് ഇവരെ തെറ്റിക്കാൻ എന്ത് ചോദിക്കാം എന്ന് ആലോചിക്കുകയാണ്. ചോദ്യം കിട്ടിയാൽ, അത് മെല്ലെ ജ​ഗദീഷിന്റെ പോക്കറ്റിൽ കൊണ്ടുപോയി കൊടുക്കും. അപ്പൊ തുടങ്ങും അങ്ങോട്ടും ഇങ്ങോട്ടുമുള്ള വഴക്ക്.

നോജിനെ സംബന്ധിച്ചെടുത്തോളം ഇത് ആദ്യമായൊന്നുമല്ല. പല സെറ്റുകളിലും നമ്മൾ കോമഡി ഉണ്ടാക്കി കൊണ്ടിരുന്നത് ഇങ്ങനെ തന്നെയാണ്. അശോകനും ജ​ഗദീഷും തമ്മിൽ വലിയ കൗണ്ടറുകൾ എപ്പോഴും പറയാറുണ്ട് എന്ന് കേട്ടിട്ടുണ്ട്, പക്ഷെ അധികം സിനിമകളിലൊന്നും അത് കിട്ടിയിട്ടില്ല. വഴക്കിന്റെ അവസാനം അശോകൻ ഇത് മതിയാക്കാൻ പറയും. അത് കാണാനാണ് ഇവർ ഇതെല്ലാം ഒപ്പിക്കുന്നത്. ആ സ്റ്റേജ് എത്തിയാൽ എല്ലാം നിർത്തും.

ജ​ഗദീഷും അശോകനും തമ്മിൽ വഴക്ക് സംഭവിക്കുമ്പോൾ വിനീത് വന്ന് രണ്ടാളുകളോടും പറയും, 'ഒരു സോറി പറഞ്ഞ് എല്ലാം ശരിയാക്ക്' എന്ന്. എന്നാൽ മനോജ് ആണെങ്കിൽ ജ​ഗദീഷിനോട് പോയി പറയും, 'അശോകൻ ചെയ്തത് തീരെ ശരിയായില്ല' എന്ന്. അശോകനോട് പോയി പറയും, 'ജ​ഗദീഷേട്ടൻ എന്താ ഇങ്ങനെ ഒരു സ്വഭാവം' എന്ന്. മൊത്തത്തിൽ സെറ്റിൽ ഒരു പേരും വീണു, 'കുത്തിത്തിരിപ്പിൻ' എന്ന്.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT