Film News

കോശിയുടെ റോളിൽ കിച്ച സുദീപ്? 'അയ്യപ്പനും കോശിയും' തെലുങ്ക് റീമേക്കിൽ സ്ഥിരീകരണം ഉടൻ

'അയ്യപ്പനും കോശിയും' തെലുങ്ക് റീമേക്കിൽ കിച്ച സുദീപ് കോശിയായി എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം ഉടൻ ഉണ്ടാകും. പവന്‍ കല്യാണാണ് അയ്യപ്പന്‍ നായരായി എത്തുന്നത്. കണ്ണമ്മയുടെ റോളില്‍ സായ് പല്ലവിയാകുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. സിതാര എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ സൂര്യദേവര നാഗ വംശി നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സാഗര്‍ കെ ചന്ദ്രയാണ്.

ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍ ആരൊക്കെയാകും എന്ന കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല. മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യനെ റാണ ദഗ്ഗുബട്ടി അവതരിപ്പിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ റോളിലേക്ക് യുവതാരം നിതിന്‍ എത്തുമെന്നുമായിരുന്നു ഏറ്റവും ഒടുവിലായി പുറത്ത് വന്ന മാധ്യമവാര്‍ത്തകള്‍ സൂചിപ്പിച്ചത്.

മലയാളത്തില്‍ നിന്ന് നിരവധി മാറ്റങ്ങള്‍ തെലുങ്ക് പതിപ്പിലുണ്ടാകും. 2021 ജനുവരിയോടെ ചിത്രീകരണം ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

'കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് കണ്ടാണ് പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചത്, അപ്പോഴും എന്റെ മതമാണ് പലരും കാണുന്നത്'; ഷെയ്ൻ നിഗം

ബോക്സ് ഓഫീസിൽ കൊടുങ്കാറ്റിന് തുടക്കമായി; കാന്താര ചാപ്റ്റർ 1 ആദ്യദിനം നേടിയത് 60 കോടി

NSS ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ പ്രേംപാറ്റ; ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ആമിർ പള്ളിക്കലിന്റെ മൂന്നാമത്തെ ചിത്രം

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

SCROLL FOR NEXT