Film News

'റീമേക്ക് അല്ലെങ്കില്‍ പൃഥ്വിരാജിന് ദേശീയ അവാര്‍ഡ് ഉറപ്പ്'; ഭ്രമത്തെ കുറിച്ച് രേഖ്‌സ്

ഭ്രമം റീമേക്ക് അല്ലായിരുന്നെങ്കില്‍ പൃഥ്വിരാജിന് ദേശീയ പുരസ്‌കാരം ഉറപ്പായിരുന്നുവെന്ന് പ്രശസ്ത സബ്‌ടൈറ്റിലിസ്റ്റ് രേഖ്‌സ്. ട്വിറ്ററിലാണ് രേഖ്‌സ് പൃഥ്വിരാജിന്റെ അഭിനയത്തിന് പ്രശംസ അറിയിച്ചത്. അന്ധാദുന്‍ കണ്ടവര്‍ക്കും ഭ്രമം ഇഷ്ടപ്പെടുമെന്നും പൃഥ്വിരാജിന്റെ കഴിവിനെ താരതമ്യം ചെയ്യനാവില്ലെന്നും രേഖ്‌സ് പറഞ്ഞിരുന്നു.

'ഭ്രമം റീമേക്ക് അല്ലായിരുന്നെങ്കില്‍ പൃഥ്വിരാജ് നിങ്ങള്‍ക്ക് ദേശീയ പുരസ്‌കാരം ലഭിക്കുമെന്ന കാര്യത്തില്‍ 101 ശതമാനം ഉറപ്പാണ്. ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട്. സൗത്ത് ഇന്ത്യന്‍ സിനിമയെ ലോക ഭൂപടത്തില്‍ അടയാളപ്പെടുത്തണം.' - രേഖ്‌സ്

ഭ്രമം അന്ധാദുന്നിന്റെ വളരെ സത്യസന്ധമായ റീമേക്കാണെന്ന് സിനിമ നിരൂപകനായ സതീഷ് കുമാര്‍ എം ട്വീറ്റ് ചെയ്തിരുന്നു. അതിന് മറുപടിയായാണ് രേഖ്‌സ് അന്ധാദുന്‍ കണ്ടവര്‍ക്കും ഭ്രമം ഇഷ്ടപ്പെടുമെന്നും പൃഥ്വിരാജിന്റെ അഭിനയത്തെ ഒരിക്കലും താരതമ്യപ്പെടുത്താന്‍ കഴിയില്ലെന്നും പറഞ്ഞത്. പൃഥ്വിരാജ് നമ്മുടെ നിധിയാണ്. പൃഥ്വിക്ക് ലുക്കും കഴിവുമുണ്ട്. അത് രണ്ടും എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന വ്യക്തമായ ധാരണയുമുണ്ടെന്നും രേഖ്‌സ് പറഞ്ഞിരുന്നു.

ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ഭ്രമത്തിന് സബ്‌ടൈറ്റില്‍ ചെയ്തത് രേഖ്‌സാണ്. പ്രശസ്ത ഛായാഗ്രാഹകന്‍ രവി കെ ചന്ദ്രനാണ് ഭ്രമത്തിന്റെ സംവിധായകന്‍. ചിത്രത്തില്‍ പൃഥ്വിരാജിന് പുറമെ മംമ്ത മോഹന്‍ദാസ്, ഉണ്ണി മുകുന്ദന്‍, റാഷി ഖന്ന എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT