Film News

'സമീപകാലത്ത് കണ്ട ഏറ്റവും മികച്ച സിനിമാറ്റിക് അനുഭവം, ഇതൊരിക്കലും മിസ്സ് ആക്കരുത്'; ടൂറിസ്റ്റ് ഫാമിലിയെ പ്രശംസിച്ച് രാജമൗലി

സമീപകാലത്ത് കണ്ട ഏറ്റവും മികച്ച സിനിമാറ്റിക് അനുഭവമാണ് ടൂറിസ്റ്റ് ഫാമിലി എന്ന ചിത്രം എന്ന് സംവിധായകൻ എസ് എസ് രാജമൗലി. ചിത്രം തുടക്കം മുതൽ ഒടുക്കം വരെ തന്നെ കൗതുകപ്പെടുത്തി എന്നും ഈ സിനിമ ഒരിക്കലും മിസ്സ് ചെയ്യരുത് എന്നും രാജമൗലി എക്സിൽ കുറിച്ചു. ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത കോമഡി എൻ്റർടൈയ്നർ ചിത്രമാണ് 'ടൂറിസ്റ്റ് ഫാമിലി'. മെയ് ഒന്നിന് റിലീസ് ചെയ്ത സിനിമയ്ക്ക് മികച്ച പ്രതികരണമാണ് തിയറ്ററിൽ നിന്നും ലഭിക്കുന്നത്. 50 കോടി രൂപയാണ് ചിച്രം ഇതുവരെ തമിഴ്‌നാട് ബോക്സ് ഓഫീസിൽ നിന്ന് മാത്രം നേടിയിരിക്കുന്നത്. ഇതോടെ ശശികുമാറിന്റെ കരിയറിലെ ആദ്യ 50 കോടി ചിത്രമായി ടൂറിസ്റ്റ് ഫാമിലി മാറിയിരിക്കുകയാണ്.

എസ് എസ് രാജമൗലിയുടെ ട്വീറ്റ്:

മനോഹരമായ ടൂറിസ്റ്റ് ഫാമിലി എന്ന ചിത്രം ഞാൻ കണ്ടു. ഹൃദ്യവും തമാശ നിറഞ്ഞതുമായ ഒരു ചിത്രം. ആ ചിത്രം തുടക്കം മുതൽ ഒടുക്കം വരെ എന്നെ കൗതുകപ്പെടുത്തി. അബിഷൻ ജീവിന്തിന്റെ മികച്ച രചനയും സംവിധാനവും. സമീപ വർഷങ്ങളിലെ ഏറ്റവും മികച്ച സിനിമാറ്റിക് അനുഭവത്തിന് നന്ദി. ഒരിക്കലും ഈ സിനിമ മിസ്സ് ചെയ്യരുത്.

'ആവേശം' എന്ന ചിത്രത്തിൽ ബിബിമോൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ മലയാളി താരം മിഥുൻ ജയ് ശങ്കറും ടൂറിസ്റ്റ് ഫാമിലിയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം കണ്ട് മുമ്പ് നടൻ രജനികാന്ത് വിളിച്ചുവെന്ന വാർത്തയും സംവിധായകന്‍ അബിഷന്‍ പങ്കുവെച്ചിരുന്നു. 'ഈ ഫോണ്‍ കോള്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചുവെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. സൂപ്പര്‍ ഹ്യൂമനില്‍ നിന്ന് ഒരു സ്‌പെഷ്യല്‍ കോള്‍ ലഭിച്ചു', എന്നാണ് അബിഷന്‍ ജിവിന്ത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഗുഡ് നൈറ്റ്, ലവര്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമകള്‍ നിര്‍മിച്ച മില്യണ്‍ ഡോളര്‍ സ്റ്റുഡിയോസും ഒപ്പം എംആര്‍പി എന്റര്‍ടൈയ്ന്‍മെന്റ്‌സും ചേര്‍ന്നാണ് ടൂറിസ്റ്റ് ഫാമിലി നിര്‍മിക്കുന്നത്. യോഗി ബാബു, കമലേഷ്, എം. ഭാസ്‌കര്‍, രമേഷ് തിലക്, ബക്‌സ്, ഇളങ്കോ കുമാരവേല്‍, ശ്രീജ രവി എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കള്‍. ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നതും അബിഷന്‍ ജിവിന്ത് ആണ്. ഷോണ്‍ റോള്‍ഡന്‍ ആണ് സിനിമക്കായി സംഗീതം ഒരുക്കുന്നത്. നേരത്തെ ഗുഡ് നൈറ്റ്, ലവര്‍ തുടങ്ങിയ സിനിമകള്‍ക്ക് സംഗീതമൊരുക്കിയതും ഷോണ്‍ റോള്‍ഡന്‍ ആയിരുന്നു. അരവിന്ദ് വിശ്വനാഥന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ഭരത് വിക്രമന്‍ ആണ്.

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

ഇനി സത്യം പറയാലോ, ആ സിനിമയുടെ കഥ ഞാന്‍ മുഴുവന്‍ ശ്രദ്ധിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല: അജു വര്‍ഗീസ്

ഇരുപത്തിനാല് രൂപക്ക് ഇന്‍കം ടാക്‌സ് റിട്ടേണ്‍, അപകടം തിരിച്ചറിയണം; THE MONEY MAZE

SCROLL FOR NEXT