Film News

'സൂപ്പര്‍ഹിറ്റ് സൂപ്പര്‍ഹീറോ', ടൊവിനോയെയും മിന്നല്‍ മുരളിയെയും പുകഴ്ത്തി രാജമൗലി

മിന്നല്‍ മുരളി സൂപ്പര്‍ഹിറ്റ് സൂപ്പര്‍ഹീറോയെന്ന് സംവിധായകന്‍ രാജമൗലിയില്‍. തിരുവനന്തപുരത്ത് പുതിയ സിനിമയുടെ പ്രമോഷനെത്തിയപ്പോഴാണ് രാജമൗലി മിന്നല്‍ മുരളിയെയും ടൊവിനോ തോമസിനെയും പ്രശംസിച്ചത്. ആര്‍.ആര്‍.ആര്‍ എന്ന സിനിമയിലെ താരങ്ങളായ ജൂനിയര്‍ എന്‍.ടി.ആര്‍, രാംചരണ്‍ തേജ എന്നിവരും മിന്നല്‍ മുരളിയിലെ ടൊവിനോ തോമസിന്റെ പ്രകടനം ഗംഭീരമായിരുന്നുവെന്ന് പറഞ്ഞു.

ആര്‍.ആര്‍.ആര്‍ പ്രമോഷനല്‍ ഇവന്റിനെത്തിയതിന് ടൊവിനോ തോമസിന് നന്ദി പറഞ്ഞാണ് രാജമൗലി സംസാരിച്ച് തുടങ്ങിയത്. മിന്നല്‍ മുരളി ഗംഭീര ചിത്രമാണെന്നും രാജമൗലി. എന്നാണ് നമ്മുക്ക് സ്വന്തമായൊരു സൂപ്പര്‍ഹീറോയുണ്ടാവുക എന്ന് എല്ലാവരും ചോദിച്ചുകൊണ്ടിരിക്കുകയായിരുന്നു. നമ്മുക്കൊരു സൂപ്പര്‍ഹിറ്റ് സൂപ്പര്‍ഹീറോയെ തന്നെ കിട്ടിയെന്ന് രാജമൗലി.

വൈവിധ്യതയുള്ള നടനാണ് ടൊവിനോയെന്ന് ജൂനിയര്‍ എന്‍.ടി.ആര്‍. ആ വൈവിധ്യതയെ ഏറെ ഇഷ്ടപ്പെടുന്ന ആളാണ് താനെന്നും ജൂനിയര്‍ എന്‍.ടി.ആര്‍.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT