Film News

ആ കഥാപാത്രമായി സ്ക്രീനിൽ എത്തിയപ്പോൾ അറിയുന്നവരിലെല്ലാം ഉണ്ടായത് വലിയൊരു ഞെട്ടലായിരുന്നു: ശ്രുതി ജയൻ

രാജീവ് ​ഗാന്ധി അസാസിനേഷൻ കേസിനെ ആസ്പദമാക്കി സോണി ലിവ് പുറത്തിറക്കിയ ഏറ്റവും പുതിയ സീരീസാണ് 'ദി ഹണ്ട്, ദി രാജീവ് ​ഗാന്ധി അസാസിനേഷൻ കേസ്'. അതിൽ പല മലയാളി താരങ്ങളും വേഷമിട്ടിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ധനുവായി വേഷമിട്ട ശ്രുതി ജയന്‍ ആണ്. സംവിധായകന്‍ നാഗേഷ് കുക്കുനൂറുമായിട്ടുള്ള തന്‍റെ അനുഭവം പങ്കുവെക്കുകയാണ് ശ്രുതി. സീന്‍ എടുക്കുന്നതിന് മുമ്പ് സംവിധായകനും അഭിനേതാവും തമ്മില്‍ യാതൊരു കമ്യൂണിക്കേഷനും പാടില്ല എന്നതായിരുന്നു അദ്ദേഹത്തിന്‍റെ തിയറി എന്നും തന്‍റെ കഥാപാത്രം ആരാണെന്നും എന്താണെന്നുമുള്ള ബോധ്യം അദ്ദേഹത്തിന് നല്ലതുപോലെ ഉണ്ടായിരുന്നതായും ശ്രുതി ജയന്‍ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

ശ്രുതി ജയന്റെ വാക്കുകൾ

ധനുവായി എന്നെ സ്ക്രീനിൽ കണ്ടപ്പോൾ, എന്നെ അറിയുന്നവരെല്ലാം ഷോക്ക് ആവുകയാണ് ചെയ്തത്. എന്‍റേത് ആരും പ്രതീക്ഷിക്കാത്ത ഒരു മാറ്റമായിരുന്നല്ലോ. ഒരു ആക്ടര്‍ എന്ന നിലയില്‍ അത് അത്യാവശ്യവുമാണ്. സംവിധായകന്ർ നാഗേഷ് കുക്കുനൂർ വളരെ രസകരമായാണ് ഇത് കണ്‍സീവ് ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്‍റെ സ്കൂള്‍ ഓഫ് ഫിലിം മേക്കിങ് എന്ന് പറഞ്ഞാൽ, സീന്‍ എടുക്കുന്നതിന് മുമ്പ് സംവിധായകനും എഴുത്തുകാരനും തമ്മില്‍ യാതൊരു കമ്യൂണിക്കേഷനും പാടില്ല എന്നതായിരുന്നു. ഷോട്ട് വിളിക്കുമ്പോള്‍ മാത്രമാണ് എക്സ്പ്ലനേഷന്‍ ഉണ്ടാകുന്നത്. അതിന് ശേഷം പെര്‍ഫോമന്‍സാണ്. അത് നമ്മളെ കാണിക്കുകയും ഇല്ല.

പിന്നൊരു കാര്യം, രാജീവ് ഗാന്ധിയെ കൊല്ലുന്ന സീന്‍ എടുക്കുന്ന സമയത്ത്, മിഷന്‍ സക്സസ് ആയതിന്‍റെ ഒരു സന്തോഷം മുഖത്ത് വന്നിരുന്നു. അപ്പോള്‍ തന്നെ അദ്ദേഹം കട്ട് വിളിച്ചു. അങ്ങനെയല്ല, അവര്‍ വളരെ ശാന്തമായിട്ടായിരിക്കണം നില്‍ക്കേണ്ടത്, അവര്‍ അങ്ങനെയാണ് എന്ന് പറഞ്ഞു തന്നു. ആദ്യ ദിവസങ്ങളില്‍ ഇങ്ങനെ ആയിരുന്നെങ്കിലും നാല് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം ഇങ്ങോട്ട് ഓപ്ഷന്‍സ് ചോദിക്കാന്‍ തുടങ്ങി. അപ്പോൾ നമ്മള്‍ ഒരു നാല് ഓപ്ഷന്‍സ് കൊടുക്കും. ശേഷം അദ്ദേഹം പിക്ക് ചെയ്യുന്നതില്‍ നമ്മള്‍ വര്‍ക്ക് ചെയ്യും. ശ്രുതി ജയന്‍ പറഞ്ഞു.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT