Film News

'പടച്ചോനേ ഇങ്ങള് കാത്തോളീ..'; ശ്രീനാഥ് ഭാസി-ബിജിത്ത് ബാല ചിത്രം

ശ്രീനാഥ് ഭാസിയെ കേന്ദ്ര കഥാപാത്രമാക്കി ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു. പടച്ചോനേ ഇങ്ങള് കാത്തോളീ എന്നാണ് ചിത്രത്തിന്റെ പേര്. കോഴിക്കോട് വെച്ചാണ് ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചും പൂജയും നടന്നത്. മമ്മൂട്ടിയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ടൈറ്റില്‍ ലോഞ്ച് ചെയ്തത്.

ഗ്രേസ് ആന്റണി, ആന്‍ ശീതള്‍, അലെന്‍സിയര്‍, ശ്രുതി ലക്ഷ്മി, രസ്‌ന പവിത്രന്‍, മാമുക്കോയ, ഹരീഷ് കണാരന്‍, വിജിലേഷ്, നിര്‍മല്‍ പാലാഴി, ദിനേശ് പ്രഭാകര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്.

നിര്‍മ്മാതാക്കളായ ജോസ്‌കുട്ടി മഠത്തില്‍, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവരുടെ ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്റെ നാലാമത് ചിത്രം കൂടിയാണിത്. വെള്ളം, അപ്പന്‍ എന്നീ ചിത്രങ്ങളാണ് മുന്‍പ് ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്റെ ബാനറില്‍ നിര്‍മ്മിച്ചത്.

ഷാന്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. രചന പ്രദീപ് കുമാര്‍ കാവുംതറ, ഛായാഗ്രഹണം വിഷ്ണു പ്രസാദ്, എഡിറ്റര്‍ കിരണ്‍ ദാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, മേക്കപ്പ് രഞ്ജിത്ത് മണാലിപ്പറമ്പില്‍, ആര്‍ട്ട് ഡയറക്ടര്‍ സുഭാഷ് കരുണ്‍, കോസ്റ്റ്യൂംസ് സുജിത്ത് മട്ടന്നൂര്‍, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്‌സ് ആന്റപ്പന്‍ ഇല്ലിക്കാട്ടില്‍ & പേരൂര്‍ ജെയിംസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഷിജു സുലേഖ ബഷീര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍സ് കിരണ്‍ കമ്പ്രത്ത്, ഷാഹിദ് അന്‍വര്‍, ജെനി ആന്‍ ജോയ്, സ്റ്റില്‍സ് ലെബിസണ്‍ ഗോപി, ഡിസൈന്‍സ് മൂവി റിപ്പബ്ലിക്, പി. ആര്‍. ഓ. മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എം ആര്‍ പ്രൊഫഷണല്‍.

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

SCROLL FOR NEXT