Film News

മഞ്ഞുമ്മൽ ബോയ്സിലെ സുഭാഷ് ഇനി തമിഴിലേക്ക്; പാ.രഞ്ജിത് ചിത്രത്തിൽ ശ്രീനാഥ് ഭാസി

ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിന് ശേഷം പാ രഞ്ജിത് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനൊരുങ്ങി നടൻ ശ്രീനാഥ് ഭാസി‌. നീലം പ്രൊഡക്ഷന്റെ ബാനറിൽ പാ രഞ്ജിത് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കിരൺ മോസസാണ്. പാ രഞ്ജിതിന്റെ സഹ സംവിധായകനായിരുന്നു കിരൺ മോസസ്. ചിത്രത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല.

സം​ഗീത സംവിധായകൻ ജി.വി പ്രകാശ്, ശിവാനി രാജ് ശേഖർ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പശുപതിയും ലിംഗസ്വാമിയും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയിലും പോണ്ടിച്ചേരിയിലുമാണ് നടക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം രൂപേഷ് ഷാജിയാണ് നിർവഹിക്കുന്നത്. സംഗീത സംവിധാനം ജി വി പ്രകാശ്, എഡിറ്റിങ് സെൽവ ആർ കെ,വസ്ത്രാലങ്കാരം സാബിർ, ആർട്ട് ഡയറക്ടർ ജയാ രഘു എന്നിവർ നിർവഹിക്കുന്നു. പി ആർ ഓ പ്രതീഷ് ശേഖർ.

തമിഴ്നാട്ടിൽ നിന്ന് അപ്രതീക്ഷിതവും അസാമാന്യവുമായ സ്വീകരണം ലഭിച്ച ചിത്രമാണ് ചിദംബരത്തിന്റെ മഞ്ഞുമ്മൽ ബോയ്സ്. 17 ദിവസം കൊണ്ട് കേരളത്തിലെ തിയറ്ററുകളിൽ നിന്ന് മാത്രം 49 കോടി 50 ലക്ഷത്തിന് മുകളിൽ ​ഗ്രോസ് കളക്ഷനാണ് ചിത്രം നേടിയത്. ഇതോടുകൂടി മഞ്ഞുമ്മൽ ബോയ്സ് മലയാളത്തിലെ ആദ്യ 200 കോടി കളക്ഷൻ ചിത്രമാകുമെന്ന് റിപ്പോർട്ടുകൾ. തമിഴ്നാട്ടിൽ നിന്ന് ഇതുവരെ 33 കോടിക്ക് മുകളിലാണ് മഞ്ഞുമ്മൽ ബോയ്സ് നേടിയത്. 2024 ഫെബ്രുവരി 22 ന് റിലീസിനെത്തിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ഇന്ത്യയിലെ ഏറ്റവും വലിയ മൾട്ടിപ്ലെക്സ് എന്ന് അവകാശപ്പെടുന്ന ചെന്നൈ മായാജാലിൽ മാർച്ച് 3ന് 30 ഷോകളായാണ് മഞ്ഞുമ്മൽ ബോയ്സ് സ്ക്രീൻ ചെയ്തത്. സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ എന്നിവരുടെ നേതൃത്വത്തിൽ പറവ ഫിലിംസും ​ഗോകുലം ​ഗോപാലന്റെ ശ്രീ ​ഗോകുലം മുവീസും ചേർന്നാണ് മഞ്ഞുമ്മൽ ബോയ്സ് നിർമ്മിച്ചത്. 4.5 കോടി മുടക്കുമുതലിലാണ് ചിത്രത്തിനായി പെരുമ്പാവൂരിൽ ​ഗുണ ​കേവ് സെറ്റ് ഒരുക്കിയത്. ചിദംബരം രചനയും സംവിധാനവും നിർവഹിച്ച മഞ്ഞുമ്മൽ ബോയ്സ് കേരളത്തിലും തമിഴ്നാട്ടിലും റിലീസിന് പിന്നാലെ ട്രെൻഡ് സെറ്ററായിരുന്നു. ഷൈജു ഖാലിദാണ് ക്യാമറ. സുഷിൻ ശ്യാം മ്യൂസിക്കും അജയൻ ചാലിശേരി പ്രൊഡക്ഷൻ ഡിസൈനും വിവേക് ഹർഷൻ എഡിറ്റിം​ഗും.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT