Film News

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

സം​ഗീതം തന്റെ ജീവിതത്തിന്റെ ഭാ​ഗം മാത്രമാണെന്നും അതാണ് എല്ലാം എന്ന് ഒരിക്കലും തോന്നിയിട്ടില്ലെന്നും ​ഗായകൻ ശ്രീകുമാർ വാക്കിയിൽ. തന്റെ ജീവിതത്തിൽ പല തലങ്ങളുണ്ട്. അതിനും കൂടി വേണ്ടിയാണ് താൻ ജീവിക്കുന്നത്. അതുപോലൊരു തലമാണ് സം​ഗീതം. അതില്ലാതെ താൻ എന്ന വ്യക്തി പൂർത്തിയായിക്കോളണമെന്നില്ലെങ്കിലും സം​ഗീതമില്ലാതെ ജീവിതമേ ഇല്ല എന്ന് പറയില്ല എന്ന് ശ്രീകുമാർ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

ശ്രീകുമാർ വാക്കിയിലിന്റെ വാക്കുകൾ

മ്യൂസിക് എന്റെ ജീവിതത്തിന്റെ ഒരു ഭാ​ഗം തന്നെയാണ്. മ്യൂസിക്കാണ് എന്റെ ജീവിതം എന്ന് പറയുന്നവരുടെ കൂട്ടത്തിൽ ഞാൻ പെടില്ല. എസ്. ശ്രീകുമാർ എന്ന ഞാൻ ഒരു മ്യുസീഷ്യനാണ്, മകനാണ്, ചേട്ടനാണ്, സുഹൃത്താണ്. അങ്ങനെ പല ആസ്പെക്റ്റുകൾ എന്റെ ജീവിതത്തിലുണ്ട്. ഞാൻ ഒന്നിൽ മാത്രം ഫോക്കസ് ചെയ്തു കഴിഞ്ഞാൽ, ബാക്കി എല്ലാം കൈവിട്ട് പോകും. അതല്ല എന്റെ ഫിലോസഫി. സം​ഗീതം എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഭാ​ഗം തന്നെയാണ്. അതില്ലാതെ ഞാനെന്ന വ്യക്തി ചിലപ്പോൾ പൂർത്തിയാകണം എന്നില്ല. എന്നുവച്ച് അതില്ലാതെ ജീവിതമേ ഇല്ല എന്ന രീതിയിലേക്ക് പോകുന്നുമില്ല.

ഞാൻ പണ്ട് നാട്ടിലേക്ക് വെക്കേഷന് വരുമ്പോൾ തറവാട്ടിലാണ് താമസിക്കാറ്. അവിടെ വല്യച്ഛനും ഫാമിലിയുമൊക്കെ ഉണ്ടാകും. വല്യച്ഛൻ രാവിലെ എഴുന്നേറ്റ് കിണറ്റിൻ കരയിലേക്ക് പോകും. മുളയുടെ അറ്റത്ത് കെട്ടിവച്ച ഇരുമ്പ് ബക്കറ്റിൽ വെള്ളം കോരും. പക്ഷെ, അദ്ദേഹം അത് ഓരോ തവണയും കൊണ്ടുപോയി ചെടികളിലേക്ക് ഒഴിക്കാറില്ല. എവിടെ നിന്നാണോ കോരുന്നത്, അവിടെ ഒഴിക്കും. പക്ഷെ, അത് ഒഴുകി പോയി എല്ലാ ചെടികളിലേക്കും പടരും. ഈ ഫിലോസഫിയാണ് എന്റെ ജീവിതത്തിൽ ഞാൻ പിന്തുടരുന്നത്. ഞാൻ ഒരു കാര്യം ചെയ്താൽ, എന്റെ ജീവിതത്തിന്റെ എല്ലാ തലങ്ങളിലേക്കും ആ എനർജി എത്തും. അതുകൊണ്ട്, ഇപ്പോൾ എന്താണോ ചെയ്യുന്നത്, അതിൽ മാത്രം ഫോക്കസ് ചെയ്യാൻ ഞാൻ ശ്രമിക്കും. അത് മറ്റ് കാര്യങ്ങൾക്കും സപ്പോർട്ട് ആകും.

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ; 'ബാലൻ' ആരംഭിച്ചു

"വേണ്ടെന്നേ.. ഞാന്‍ മൂന്നാമത്തെ ടേക്കേ വയ്ക്കൂ.." ഫഹദിനോട് അല്‍ത്താഫ് ചൂടായ സംഭവം

ആ പാട്ട് എഴുതിക്കൊടുത്തപ്പോള്‍ ഷാന്‍ റഹ്മാന്‍ പറഞ്ഞു, മാന്‍ വെല്‍ക്കം ടും അവര്‍ ടീം എന്ന്: മനു മഞ്ജിത്ത്

SCROLL FOR NEXT