Film News

'ഒടിയന്‍' കണ്ട് ഹിന്ദി പ്രേക്ഷകര്‍ ലാലേട്ടന്റെ അതുല്യ പ്രതിഭയെ അഭിനന്ദിക്കുന്നു : ശ്രീകുമാര്‍ മേനോന്‍

ഒടിയന്റെ ഡബ്ബിംഗ് പതിപ്പ് കണ്ട് ഹിന്ദി പ്രേക്ഷകര്‍ മോഹന്‍ലാലിന്റെ അതുല്യ പ്രതിഭയെ അഭിനന്ദിക്കുകയാണെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. മൂന്ന് ആഴ്ച്ചകള്‍ക്കുള്ളില്‍ ഒരു കോടി ഹിന്ദി പ്രേക്ഷകരിലേക്ക് ചിത്രം എത്തിയെന്നും ശ്രീകുമാര്‍ മേനോന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മോഹന്‍ലാലിന്റെ ജന്മദിനത്തില്‍ ആശംസകള്‍ അറിയിച്ചുകൊണ്ടായിരുന്നു ശ്രീകുമാര്‍ മേനോന്റെ കുറിപ്പ്.

ശ്രീകുമാര്‍ മേനോന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

ഒരു കോടി ഹിന്ദി പ്രേക്ഷകരിലേയ്ക്ക് മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ ഒടിയന്‍ എത്തിയ സന്തോഷം പങ്കുവെയ്ക്കുന്നു. മൊഴിമാറ്റിയ ഹിന്ദി ഒടിയന്‍ യുട്യൂബില്‍ വീക്ഷിച്ച പ്രേക്ഷകര്‍ ലാലേട്ടന്റെ അതുല്യ പ്രതിഭയെ അഭിനന്ദിക്കുകയാണ് കമന്റ് ബോക്‌സ് നിറയെ.

RRR ഹിന്ദിയില്‍ വിതരണം ചെയ്യുകയും കഹാനി, ഗംഗുഭായ് തുടങ്ങിയ സൂപ്പര്‍ഹിറ്റുകള്‍ നിര്‍മ്മിക്കുകയും ചെയ്ത പെന്‍മൂവി സാണ് ഒടിയന്‍ ഹിന്ദി പ്രേക്ഷകരില്‍ എത്തിച്ചത്. 1,00,00,000 പിറന്നാള്‍ ആശംസകള്‍ ലാലേട്ടാ.

വിഎ ശ്രീകുമാര്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പ്രകാശ് രാജ് തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രമാണ് ഒടിയന്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 2018 ഡിസംബര്‍ 14ന് റിലീസ് ചെയ്ത ചിത്രം ആദ്യ 14 ദിവസംകൊണ്ടുതന്നെ 54 കോടി രൂപ ആഗോളതലത്തില്‍ നേടിയെന്നായിരുന്നു നിര്‍മ്മാതാക്കളുടെ അവകാശ വാദം.

ഉത്തര്‍ പ്രദേശിലെ വാരണാസിയിലാണ് ഒടിയന്റെ ചിത്രീകരണം ആരംഭിച്ചത്. പാലക്കാട്, ഉടുമലൈപ്പേട്ടൈ, പൊള്ളാച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. 12 മിനിറ്റ് ദൈര്‍ഘ്യമുള്ള ക്ലൈമാക്സ് രംഗം ചിത്രീകരിക്കുവാന്‍ 25 ദിവസം വേണ്ടിവന്നു. പീറ്റര്‍ ഹെയ്ന്‍ ആണ് ചിത്രത്തിലെ സംഘട്ടനരംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

മാത്യൂ തോമസും ദേവികാ സഞ്ജയും പ്രധാന കഥാപാത്രങ്ങൾ; "സുഖമാണോ സുഖമാണ്" മെയ്‌ 29 മുതൽ ഒടിടിയിൽ

ആളിപ്പടർന്ന്.. സിരകളെ ത്രസിപ്പിച്ച്... 'കാട്ടാളൻ - ബ്ലഡ് ഓൺ ടസ്ക്'!! രവി ബസ്രൂർ ഒരുക്കിയ ഗാനം

സിനിമ പ്രേമികളോട് ഡോസ് കാണാൻ അഭ്യർഥിച്ച് ബിബിൻ ജോർജ്

Horror Meets Comedy; മലയാളത്തിലെ ആദ്യമ്യൂസിക്കൽ ഹൊറർ കോമഡി ചിത്രം 'കറക്കം' ട്രെയ്‌ലർ

60 കോടി ആഗോള കലക്ഷൻ പിന്നിട്ട് മെഗാ ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് "അതിരടി"

SCROLL FOR NEXT