Film News

ജവാന് ശേഷം ഡങ്കിയുമായി ശ്രീ ഗോകുലം മൂവീസ്, കേരളത്തിലെയും തമിഴ്നാട്ടിലെയും വിതരണാവകാശം സ്വന്തമാക്കി

ജവാൻ, പത്താൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരൂഖ് ഖാൻ പ്രധാന വേഷത്തിലെത്തുന്ന ഡങ്കി എന്ന ചിത്രത്തിന്റെ കേരളത്തിലെയും തമിഴ്നാട്ടിലെയും വിതരണാവകാശം സ്വന്തമാക്കി ശ്രീ ഗോകുലം മൂവീസ്. റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെയും ജിയോ സ്റ്റുഡിയോസിന്റെയും ബാനറില്‍ രാജ്കുമാര്‍ ഹിരാനി തിരക്കഥ, സംവിധാനം, ചിത്രസംയോജനം എന്നിവ നിര്‍വഹിക്കുന്ന ചിത്രം 21ന് തിയറ്ററുകളിലെത്തും.

ആറ്റ്ലീ സംവിധാനം ചെയ്ത് ഷാരൂഖ് ഖാൻ, നയൻതാര എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ജാവൻ എന്ന ചിത്രവും തമിഴ്നാട്ടിലും കേരളത്തിലും വിതരണത്തിനെത്തിച്ചത് ശ്രീ ഗോകുലം മൂവീസ് തന്നെയായിരുന്നു. ലണ്ടനിലേക്ക് പോകാൻ ആഗ്രഹിക്കുന്ന നാല് പേരുടെ കഥ പറയുന്ന ഒരു കോമഡി ഡ്രാമയാണ് ചിത്രമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. തപ്‍സി പന്നു, വിക്കി കൗശൽ, ബൊമൻ ഇറാനി, ദിയ മിർസ, ധർമേന്ദ്ര തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.

രൺബീർ കപൂറിനെ നായകനാക്കി ഒരുക്കിയ സഞ്ജുവാണ് രാജ്‌കുമാർ ഹിറാനിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.സി.കെ മുരളീധരൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം പ്രീതം ആണ്. രാജ്കുമാർ ഹിറാനി, അഭിജാത് ജോഷി, കനിക ധില്ലൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷാരൂഖ് ഖാന്റെ ജവാൻ, പത്താൻ എന്നീ രണ്ടു ചിത്രങ്ങളും ബോക്സ് ഓഫീസിൽ നിന്ന് 1000 കോടിക്ക് മുകളിൽ സ്വന്തമാക്കിയിരുന്നു.

കേരള നോളജ് വാലി, കരുതൽ മിഷൻ, മകൾക്കൊപ്പം | വി ഡി സതീശൻ ബജറ്റ് Highlights

മിഷൻ സമുദ്ര, ഫിലിം സിറ്റി, സ്റ്റേഡിയം | വി ഡി സതീശൻ ബജറ്റ് Highlights

കേരള ബജറ്റ് 2026; വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റിൽ എന്തൊക്കെ?

ആക്ഷനും ത്രില്ലും സമാസമം; പ്രതീക്ഷയേറ്റി I Nobody ട്രെയ്‌ലർ

യുദ്ധം അവസാനിക്കുന്നതിന്റെ തുടക്കം മാത്രമാണ്, അത് ശാശ്വതമാണെന്ന് പറയാനാകില്ല; വേണു രാജാമണി

SCROLL FOR NEXT