Film News

'റെഡ് ലൈറ്റ്, ഗ്രീൻ ലൈറ്റ്'; സ്ക്വിഡ് ഗെയിംസ് സീസൺ 2 പ്രഖ്യാപിച്ച് നെറ്റ്ഫ്ലിക്ക്സ്

കൊറിയൻ ത്രില്ലർ ഷോ സ്ക്വിഡ് ഗെയിമിന്റെ രണ്ടാം സീസൺ നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചു. സ്‌ക്വിഡ് ഗെയിമിന്റെ എഴുത്തുകാരനും സംവിധായകനും നിർമ്മാതാവും സ്രഷ്‌ടാവുമായ ഹ്വാങ് ഡോങ്-ഹ്യൂക്കിന്റെ കുറിപ്പ് പോസ്റ്റ് ചെയ്തുകൊണ്ടാണ് നെറ്റ്ഫ്ലിക്സ് ആരാധകരുമായി വാർത്ത പങ്കിട്ടത്.

ഹ്വാങ് ഡോങ്-ഹ്യൂക്കിന്റെ കുറിപ്പ്

കഴിഞ്ഞ വർഷം സ്ക്വിഡ് ഗെയിമിന്റെ ആദ്യ സീസണ് ജീവൻ നൽകാൻ 12 വർഷമെടുത്തു. എന്നാൽ സ്‌ക്വിഡ് ഗെയിം എക്കാലത്തെയും ജനപ്രിയ നെറ്റ്ഫ്ലിക്‌സ് സീരീസായി മാറാൻ 12 ദിവസമേ എടുത്തുള്ളൂ. സ്‌ക്വിഡ് ഗെയിമിന്റെ രചയിതാവും സംവിധായകനും നിർമ്മാതാവും എന്ന നിലയിൽ ലോകമെമ്പാടുമുള്ള ആരാധകരോട് ഞങ്ങളുടെ ഷോ കാണുന്നതിനും ഞങ്ങളെ സ്നേഹിക്കുന്നതിനുമുള്ള നന്ദി അറിയിക്കുന്നു. ഇപ്പോൾ, ഗി-ഹൺ മടങ്ങിയെത്തുന്നു. ഫ്രണ്ട് മാൻ മടങ്ങിവരുന്നു. സീസൺ 2 വരുന്നു. ദ്ദക്ജിയുമായി സ്യൂട്ടിലുള്ള വ്യക്തിയും തിരിച്ചെത്തിയേക്കാം. കൂടെ യൂങ് - ഹീയുടെ കാമുകനായ ചിയോൾ - സൂവിനെയും നിങ്ങൾക്ക് പരിചയപ്പെടാം.

സ്ക്വിഡ് ഗെയിമിന്റെ ആദ്യ സീസൺ നിരൂപക പ്രശംസയിലും ജനപ്രീതിയിലും മുന്നിലായിരുന്നു. 2021 സെപ്റ്റംബർ 17നായിരുന്നു സ്ക്വിഡ് ഗെയിംസിന്റെ ആദ്യ സീസൺ നെറ്റ്ഫ്ലിക്സിൽ പ്രീമിയർ ചെയ്തു തുടങ്ങിയത്. 'റെഡ് ലൈറ്റ്, ഗ്രീൻ ലൈറ്റ്' എന്ന സ്ക്വിഡ് ഗെയിമിലെ പ്രധാനപ്പെട്ട സിംബലുകൾ സൂചനകളായി നൽകിക്കൊണ്ടാണ് നെറ്റ്ഫ്ലിക്സ് രണ്ടാമത്തെ സീസണും അന്നൗൻസ് ചെയ്തിരിക്കുന്നത്. എന്നാൽ സീസൺ 2വിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല.

കഥാപാത്രങ്ങൾക്ക് പേരിടാൻ ഇവരുടെ അനുമതി വേണമെന്ന അവസ്ഥ, സെൻസർ ബോർഡ് നടപടികൾക്കെതിരെ പ്രതിഷേധിക്കും: ബി. രാകേഷ്

ഇന്ത്യാവിഷന്‍ പേരും സമാന ലോഗോയും ഉപയോഗിക്കുന്ന മാധ്യമവുമായി ബന്ധമില്ല, വ്യാജ നീക്കത്തിന് എതിരെ നിയമ നടപടി സ്വീകരിക്കും; എം.കെ.മുനീര്‍

'പാതിരാത്രി' റോഡിൽ ഡാൻസ് കളിച്ചു; നവ്യ നായരെ 'പൊലീസ് പിടിച്ചു', 'പാതിരാത്രി' പ്രൊമോഷന്‍ വീഡിയോ

ഉള്ളൊഴുക്ക്, ഭ്രമയുഗം.. ഇനി 'പാതിരാത്രി'; പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഛായാഗ്രഹണ മികവുമായി ഷഹനാദ് ജലാൽ

കൊച്ചി കപ്പൽ അപകടം: മത്സ്യങ്ങളിൽ വിഷം കലർന്നിട്ടുണ്ടോ?

SCROLL FOR NEXT