Film News

'സ്‌ക്വിഡ് ഗെയിം' രണ്ടാം സീസണിനായി പുതിയ ഗെയിമുകള്‍ ഒരുങ്ങുന്നു, സസ്‌പെന്‍സെന്ന് സംവിധായകന്‍

നെറ്റ്ഫ്‌ലിക്‌സിലൂടെ റിലീസായി ലോകശ്രദ്ധ പിടിച്ചുപറ്റിയ കൊറിയന്‍ വെബ് സീരീസാണ് സ്‌ക്വിഡ് ഗെയിം. ഒന്നാം ഭാഗത്തിന്റെ ഗംഭീര വിജയത്തിന് ശേഷം സീസണിന്റെ രണ്ടാം ഭാഗം 2024ഓടെ പുറത്തെത്തും എന്നതിന്റെ സൂചനകള്‍ സംവിധായകന്‍ നേരത്തെ നല്‍കിയിരുന്നു. രണ്ടാമത്തെ സീസണിന്റെ തിരക്കഥാ രചനയിലുള്ള സൃഷ്ടാവ് സീരീസിനായി പുതിയ ഗെയിമുകള്‍ വികസിപ്പിക്കുന്നതിന്റെ പണിപ്പുരയിലാണ്.

തിരക്കഥാരചന പൂര്‍ത്തിയാകാറായെന്നും എഴുത്ത് തീര്‍ന്നാലുടന്‍ ചിത്രീകരണം വേഗത്തിലാക്കും എന്നും സ്‌ക്വിഡ് ഗെയിം സൃഷ്ടാവായ ഹ്വാങ് ഡോങ്-ഹ്യൂക് പറഞ്ഞു. ആദ്യ സീസണിനേക്കാളും രണ്ടാം സീസണില്‍ അതിമാരകമായ വെല്ലുവിളികളാണ് കളിക്കാര്‍ നേരിടാന്‍ പോകുന്നത് എന്നും അത് ഇതുവരെയില്ലാത്ത മികച്ച അനുഭവം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സീസണ്‍ രണ്ടിനായുള്ള കണക്കുകൂട്ടലുകള്‍ നടത്തിക്കഴിഞ്ഞു എന്നും അത് ഇതുവരെ കണ്ടതിനും മുകളിലാണ് എന്നും അദ്ദേഹം ദി പ്ലേലിസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സ്‌പോയിലറുകളൊന്നും ഇപ്പോള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നില്ല. ആദ്യ സീസണിനെക്കാള്‍ മികച്ച ഗെയിമുകളാണ് നിങ്ങളെ കാത്തിരിക്കുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആകാംഷയുണര്‍ത്തുന്ന എപ്പിസോഡുകള്‍ കൊണ്ട് ഏവരെയും ത്രില്ലടിപ്പിച്ച സീരീസാണ് സ്‌ക്വിഡ് ഗെയിം. നെറ്റ്ഫ്‌ലിക്‌സിലൂടെ റിലീസ് ചെയ്ത വെബ് സീരീസ് ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട സീരീസ് എന്ന റെക്കോര്‍ഡും നേടിയിരുന്നു.

കഥാപാത്രങ്ങൾക്ക് പേരിടാൻ ഇവരുടെ അനുമതി വേണമെന്ന അവസ്ഥ, സെൻസർ ബോർഡ് നടപടികൾക്കെതിരെ പ്രതിഷേധിക്കും: ബി. രാകേഷ്

ഇന്ത്യാവിഷന്‍ പേരും സമാന ലോഗോയും ഉപയോഗിക്കുന്ന മാധ്യമവുമായി ബന്ധമില്ല, വ്യാജ നീക്കത്തിന് എതിരെ നിയമ നടപടി സ്വീകരിക്കും; എം.കെ.മുനീര്‍

'പാതിരാത്രി' റോഡിൽ ഡാൻസ് കളിച്ചു; നവ്യ നായരെ 'പൊലീസ് പിടിച്ചു', 'പാതിരാത്രി' പ്രൊമോഷന്‍ വീഡിയോ

ഉള്ളൊഴുക്ക്, ഭ്രമയുഗം.. ഇനി 'പാതിരാത്രി'; പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഛായാഗ്രഹണ മികവുമായി ഷഹനാദ് ജലാൽ

കൊച്ചി കപ്പൽ അപകടം: മത്സ്യങ്ങളിൽ വിഷം കലർന്നിട്ടുണ്ടോ?

SCROLL FOR NEXT