Film News

മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ രണ്ടായി; തടസമായി വന്നാല്‍ പ്രതികരിക്കുമെന്ന് ‘യൂണിവേഴ്‌സല്‍ റിയല്‍ ഫാന്‍സ്’  

THE CUE

നടന്‍ മോഹന്‍ലാലിന്റെ പേരിലുള്ള ആരാധക സംഘടനയില്‍ പൊട്ടിത്തെറിയും പിളര്‍പ്പും. മോഹന്‍ലാലിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഓള്‍കേരളമോഹന്‍ലാല്‍ ഫാന്‍സ് കള്‍ച്ചറല്‍ ആന്റ് വെല്‍ഫെയര്‍ അസോസിയേഷനില്‍ (എകെഎംഎഫ്‌സിഡബ്ലിയുഎ) നിന്ന് പുറത്തുവന്നവരും സംഘടനയുടെ നേതൃത്വത്തിലുള്ള ചിലരുമായി രൂക്ഷമായ വാക്‌പോര് നടക്കുകയാണ്. തങ്ങളുടെ സംഘടനയെ എകെഎംഎഫ്‌സിഡബ്ലിയുഎ അധിക്ഷേപിക്കുകയാണെന്ന് യൂണിവേഴ്‌സല്‍ റിയല്‍ മോഹന്‍ലാല്‍ ഫാന്‍സ് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ ആരോപിച്ചു. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വിമല്‍ കുമാറിനെ അഭിസംബോധന ചെയ്തും മുന്നറിയിപ്പും നല്‍കിയും യുആര്‍എംഎഫ്ഡബ്ലിയുഒ രംഗത്തെത്തി.

യുആര്‍എംഎഫ്ഡബ്ലിയുഒ എന്ന സംഘടനയ്ക്ക് തടസമായി വരരുത്. വന്നാല്‍ ഞങ്ങളും പ്രതികരിക്കും. ഞങ്ങള്‍ക്ക് ഞങ്ങളുടെ വഴി, നിങ്ങള്‍ക്ക് നിങ്ങളുടേതും.
യുആര്‍എംഎഫ്ഡബ്ലിയുഒ

എകെഎംഎഫ്‌സിഡബ്ലിയുഎ സംഘടനയിലെ ക്രമക്കേടുകള്‍ കണ്ട് മടുത്തതുകൊണ്ടാണ് പുറത്തുപോന്നതും സംഘടന രൂപീകരിച്ചതും. മോഹന്‍ലാലിന്റെ പേരില്‍ ചാരിറ്റി ചെയ്ത് മാന്യമായി മുന്നോട്ടുപോകുമെന്നും ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കുന്നു.

Finale of The Animal Trilogy; 'എക്കോ' നാളെ തിയറ്ററുകളിലേക്ക്

തിയറ്ററുകൾ കൊള്ളയടിക്കാൻ ചിന്ന വീരപ്പൻ! 'വിലായത്ത് ബുദ്ധ' നാളെ തിയറ്ററുകളിൽ

കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ സെക്കന്‍ഡ് എഡിഷന്‍ ജനുവരിയില്‍

Fantasy Entertainer Loading; 'സർവ്വം മായ' റിലീസ് തിയതി പ്രഖ്യാപിച്ചു

'ദിൻജിത്തിന്റെയും ബാഹുലിന്റെയും സിനിമ' ഈ കാരണം മതിയല്ലോ 'എക്കോ' ചെയ്യുവാൻ: നരേൻ

SCROLL FOR NEXT