Film News

'സ്‌പൈഡര്‍ മാന്‍' പ്രതീക്ഷിച്ചതിലും ഗംഭീരം, പ്രേക്ഷക പ്രതികരണം ഇങ്ങനെ

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് 'സ്പൈഡര്‍ മാന്‍ നോ വേ ഹോം' തിയേറ്ററില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ആദ്യ ഷോകള്‍ കഴിയുമ്പോള്‍ തന്നെ മികച്ച പ്രതികരണമാണ് പ്രേക്ഷകര്‍ സമൂഹമാധ്യമത്തിലൂടെ അറിയിക്കുന്നത്. ചിത്രം പ്രതീക്ഷിച്ചതിലും ഗംഭീരമായിട്ടുണ്ടെന്നാണ് പൊതുവെയുള്ള അഭിപ്രായം. ചിത്രത്തിന്റെ തിരക്കഥ മുതല്‍ വിഎഫ്ക്സ് വരെയുള്ള എല്ലാ കാര്യങ്ങളും മികച്ച് നില്‍ക്കുന്നുവെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.

അതേസമയം ഇന്ത്യയില്‍ ആദ്യ ദിനം തന്നെ ചിത്രം റെക്കോഡ് തീര്‍ക്കുമെന്നാണ് നിരൂപകരും അഭിപ്രായപ്പെടുന്നത്. പുലര്‍ച്ചെയുള്ള ഷോകള്‍ വരെ ഹൗസ്ഫുള്‍ ആയാണ് പ്രദര്‍ശനം നടന്നത്. നിലവില്‍ രാജ്യത്തെ മിക്ക തിയേറ്ററുകളിലും ചിത്രം ഹൗസ് ഫുള്‍ ആയാണ് പ്രദര്‍ശനം തുടരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജോണ്‍ വാട്സണ്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ടോം ഹോളണ്ട് തന്നെയാണ് സ്പൈഡര്‍ മാനായി എത്തുന്നത്. ചിത്രം ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലാണ് ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുന്നത്. മാര്‍വല്‍ സ്റ്റുഡിയോസും കൊളംബിയ പിക്ചേഴ്സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സോണി പിക്ചേഴ്സ് റിലീസിംഗാണ് വിതരണം.

സ്പൈഡര്‍മാന്റെ കാമുകിയായി 'സ്പൈഡര്‍മാന്‍: നോ വേ ഹോമി'ലും സെന്‍ഡേയ തന്നെയാണ് എത്തുന്നത്. സ്പൈഡര്‍മാന്‍ ഫാര്‍ ഫ്രം, സ്പൈഡര്‍മാന്‍- ഹോം കമിംഗ് എന്നിവയാണ് ഇതിനു മുമ്പ് ഇറങ്ങിയ ടോം ഹോളണ്ട് സ്പൈഡര്‍മാന്‍ സിനിമകള്‍.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT