Film News

തിരിച്ചുവരവിനൊരുങ്ങി എസ് പി വെങ്കിടേഷ്; 'വെള്ളേപ്പ'ത്തിനായി സംഗീതമൊരുക്കും

സംഗീത സംവിധായകന്‍ എസ്പി വെങ്കിടേഷ് മലയാള സിനിമയില്‍ തിരിച്ചെത്തുന്നു. നവാഗതനായ പ്രവീണ്‍ രാജ് പൂക്കാടന്‍ സംവിധാനം ചെയ്യുന്ന വെള്ളേപ്പം എന്ന ചിത്രത്തിലൂടെയാണ് പ്രിയ സംഗീത സംവിധായകന്റെ തിരിച്ചുവരവ്. ചിത്രത്തിന് വേണ്ടി ഗാനങ്ങളും പശ്ചാത്തലസംഗീതവും അദ്ദേഹം ഒരുക്കും. മലയാളത്തിലേക്ക് തിരിച്ചെത്തുന്നതില്‍ സന്തോഷമുണ്ടെന്ന് വെള്ളേപ്പത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് എസ്പി വെങ്കിടേഷ് കുറിച്ചു.

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നൂറിന്‍ ഷരീഫും പതിനെട്ടാം പടിയിലൂടെ ശ്രദ്ധിക്കപ്പെട്ട അക്ഷയ് രാധാകൃഷ്ണനുമാണ് വെള്ളേപ്പത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ജീവന്‍ ലാല്‍ ആണ് തിരക്കഥ. തൃശൂരിലെ വെള്ളേപ്പങ്ങാടിയുടെ പശ്ചാത്തലത്തിലാണ് ചിത്രമൊരുങ്ങുന്നത്.ഷൈന്‍ ടോം ചാക്കോ, ശ്രീജിത് രവി തുടങ്ങിയവരും ചിത്രത്തിലുണ്ട്.

'പൂമരം',' തൊട്ടപ്പന്‍' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ലീല എല്‍ ഗിരിക്കുട്ടനും ചിത്രത്തിന് വേണ്ടി പാട്ടുകളൊരുക്കുന്നുണ്ട്. അജീഷ് എം ദാസനും മനു മഞ്ജിത്തും ഗാനരചന. ഷിഹാബ് ഓങ്ങല്ലൂര്‍ ക്യാമറയും. ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. ജിന്‍സ് തോമസും ദ്വാരക് ഉദയശങ്കറുമാണ് നിര്‍മാണം. ബി ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള ആര്‍ ഡി ഇലുമിനേഷന്‍ ആണ് വിതരണം.

നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്കായി പാട്ടുകളും പശ്ചാത്തലസംഗീതവും ഒരുക്കിയിട്ടുള്ള എസ്പി വെങ്കിടേഷ് കുറച്ചു വര്‍ഷങ്ങളായി മലയാള സിനിമയില്‍ സജീവമല്ലായിരുന്നു. 2014ല്‍ പുറത്തിറങ്ങിയ തോംസണ്‍ വില്ല എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു എസ്പി വെങ്കിടേഷ് ഇതിന് മുന്‍പ് സംഗീതം ഒരുക്കിയത്.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT