Film News

സൗദി വെള്ളക്ക ഡിസംബര്‍ 2ന്, വിജയമൊരുക്കാന്‍ പുതുനിരക്കൊപ്പം തരുണ്‍ മൂര്‍ത്തി

ഓപ്പറേഷന്‍ ജാവക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സൗദി വെള്ളക്ക ഡിസംബര്‍ 2ന് തിയറ്ററുകളിലേക്ക്. ഉര്‍വശി തിയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ ആണ് നിര്‍മ്മാണം. യഥാര്‍ത്ഥ സംഭവത്തെ ആധാരമാക്കിയൊരുക്കിയ സിനിമയില്‍ ലുക്മാന്‍, ബിനു പപ്പു, സുജിത് ശങ്കര്‍, ദേവി വര്‍മ്മ, വിന്‍സി അലോഷ്യസ്, ധന്യ അനന്യ,ഗോകുലന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്നു.

രസകരവും കൗതുകം നിറഞ്ഞതുമായ ഒരു കേസും അതിന് പിന്നിലുള്ളവരുടെ യാത്രയുമാണ് സൗദി വെള്ളക്കയുടെ പ്രമേയം. സത്താര്‍ എന്ന കഥാപാത്രമായി ലുക്മാനും ബ്രിട്ടോയുടെ റോളില്‍ ബിനു പപ്പുവും ആയിഷ ഉമ്മയുടെ റോളില്‍ നവാഗതയായ ദേവി വര്‍മ്മയുമെത്തുന്നു. ദേവി രാജേന്ദ്രന്‍, റിയാ സൈനു, സ്മിനു സിജോ, സജീദ് പട്ടാളം, അബു വളയംകുളം എന്നിവരും പ്രധാന താരങ്ങളാണ്. . അന്‍വര്‍ അലിയുടെ വരികള്‍ക്ക് പാലി ഫ്രാന്‍സിസ് ഈണം പകര്‍ന്നിരിക്കുന്നു.

അമ്പിളി, പാച്ചുവും അല്‍ഭുതവിളക്കും എന്നീ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച ശരണ്‍ വേലായുധന്‍ ഛായാഗ്രഹണവും ഉണ്ട, തല്ലുമാല എന്നീ സിനിമകളുടെ എഡിറ്ററായ നിഷാദ് യൂസഫ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം -സാബു വിതുര മേക്കപ്പ് -മനു.കോസ്റ്റ്യും - - ഡിസൈന്‍ - മഞ്ജു ഷാ രാധാകൃഷ്ണന്‍. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -- ബിനു പപ്പു, എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ .-സംഗീത് സേനന്‍, കോ- പ്രൊഡ്യൂസര്‍ -ഹരീന്ദ്രന്‍. ഉര്‍വ്വശി തീയേറ്റേഴ്‌സ് തന്നെയാണ് സൗദി വെള്ളക്ക പ്രദര്‍ശനത്തിനെത്തിക്കുന്നത്.

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

SCROLL FOR NEXT