Film News

അമ്മച്ചിയെ കാണാന്‍ സേതു വരും മുമ്പേ, ഹരിഹര്‍ നഗര്‍ ഫ്ളാഷ് ബാക്കുമായി സൗബിന്‍

സുരേഷ് ഗോപിക്കൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ച് സൗബിന്‍ ഷാഹിര്‍. സൗബിനൊപ്പം സഹോദരന്‍ ഷാബിന്‍ ഷാഹിറും ചിത്രത്തിലുണ്ട്. ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചെടുത്ത ചിത്രം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായാണ് സൗബിന്‍ പങ്കുവെച്ചത്.

ഇന്‍ഹരിഹര്‍ നഗര്‍ ഓര്‍മകള്‍ എന്ന ഹാഷ്ടാഗോടെയാണ് കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിര്‍മ്മാതാവും അസിസ്റ്റന്റെ ഡയറക്ടറുമായിരുന്ന സൗബിന്റെ പിതാവ് ബാബു ഷാഹിര്‍ ഇന്‍ഹരിഹര്‍ നഗര്‍ സിനിമയ്ക്ക് വേണ്ടിയും പ്രവര്‍ത്തിച്ചിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടിലെത്തിയ ഇന്‍ഹരിഹര്‍ നഗര്‍ മലയാള സിനിമയിലെ മുന്‍കാല ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ്. മുകേഷ്, സിദ്ദിഖ്, അശോകന്‍, ജഗതീഷ്, സുരേഷ് ഗോപി, ഗീത വിജയന്‍, റിസ ബാവ തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

SCROLL FOR NEXT