Film News

ലാൽജോസിന്റെ ദുബായ് ചിത്രത്തിൽ ദസ്ത​ഗീറായി സൗബിൻ, ചിത്രീകരണത്തിന് തുടക്കം

സൗബിൻ ഷാഹിർ, മംമ്ത മോഹൻദാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാൽജോസ് സംവിധാനം ചെയ്യുന്ന സിനിമ ചിത്രീകരണത്തിലേയ്ക്ക് കടന്നു. ഗൾഫ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ സലിംകുമാറും ഹരിശ്രീ യൂസഫുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ. ഇവരെ കൂടാതെ യാസ്മിന എന്ന റഷ്യൻ യുവതിയും ഒരു പൂച്ചയും മൂന്ന് കുട്ടികളും കഥയുടെ ഭാ​ഗമാകുന്നു.

ഛായാഗ്രഹണം - അജ്മൽ ബാബു, നിർമ്മാണം - തോമസ് തിരുവല്ല ഫിലിംസ്, വരികൾ - സുഹൈൽ കോയ, സംഗീതം - ജസ്റ്റിൻ വർഗ്ഗീസ്സ്, കല - അജയൻ മങ്ങാട്, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂർ, കോസ്റ്റ്യൂം ഡിസെെൻ - സമീറ സനീഷ്, സ്റ്റിൽസ് - ജയപ്രകാശ് പയ്യന്നൂർ, എഡിറ്റിങ് - രഞ്ജൻ എബ്രാഹം, ചീഫ് അസോസിയേറ്റ് ഡയറക്ടർ - രഘു രാമ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ - രഞ്ജിത്ത് കരുണാകരൻ, വിതരണം - എൽ ജെ ഫിലിംസ്.

ആലുവക്കാരനായ ഗ്രോസറി നടത്തിപ്പുകാരൻ ദസ്തഗീറായാണ് ചിത്രത്തിൽ സൗബിൻ എത്തുന്നത്. ദസ്ത​ഗീറിന്റെയും ഭാര്യയുടെയും മൂന്ന് മക്കളുടെയും കഥ പറയുന്ന ചിത്രത്തിന് തിരക്കഥ എഴിതിയിരിക്കുന്നത് ​ഡോ. ഇക്ബാൽ കുറ്റിപ്പുറമാണ്. 'അറബിക്കഥ', 'ഡയ്മണ്ട് നെക്ലേസ്', 'വിക്രമാദിത്യൻ' എന്നീ ചിത്രങ്ങൾക്കു ശേഷം ലാൽജോസിനുവേണ്ടി ഇക്ബാൽ എഴുതുന്ന നാലാമത്തെ തിരക്കഥ കൂടിയാണ് ഈ ചിത്രത്തിന്റേത്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT