Film News

സോണി ലിവ്വിൻ്റെ ആദ്യ മലയാളം വെബ് സീരീസ് ; സൈജു കുറുപ്പ് നായകനാകുന്ന 'ജയ് മഹേന്ദ്രന്‍'

സൈജു കുറുപ്പിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ശ്രീകാന്ത് മോഹന്‍ സംവിധാനം ചെയ്യുന്ന വെബ് സീരീസാണ് ജയ് മഹേന്ദ്രന്‍. സോണി ലിവ് ഒരുക്കുന്ന വെബ് സീരീസിൻ്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. രാഷ്ട്രീയം പശ്ചാത്തലമായി ഒരുങ്ങുന്ന 'ജയ് മഹേന്ദ്രൻ്റെ' തിരക്കഥയും നിര്‍മ്മാണവും ദേശീയ അവാര്‍ഡ് ജേതാവായ രാഹുല്‍ റിജി നായരാണ്.

അധികാരവും സ്വാധീനവും ഉപയോഗിച്ച് കാര്യങ്ങളെന്തും നടപ്പിലാക്കുന്ന മഹേന്ദ്രന്‍ എന്ന ഉദ്യോഗസ്ഥനാണ് ചിത്രത്തിൻ്റെ കേന്ദ്ര കഥാപാത്രം. എന്നാല്‍ അയാള്‍ക്ക് തന്നെ ഈ അധികാര വടംവലിയുടെ ഇരയാകേണ്ടി വരികയും, പിന്നീട് ഓഫീസിലെ അധികാരങ്ങള്‍ കൈവിട്ട് പോവുകയും ചെയ്യുന്നു. തുടര്‍ന്ന് തൻ്റെ നേട്ടത്തിനായി, അധികാരവും പ്രശസ്തിയും തിരിച്ചെടുക്കുന്നതിനായി ഒരു സിസ്റ്റത്തെ തന്നെ അട്ടിമറിക്കാന്‍ അയാള്‍ പദ്ധതിയിടുന്നതും അതില്‍ മഹേന്ദ്രന് വിജയിക്കാന്‍ സാധിക്കുമോ എന്നതാണ് ചിത്രത്തിൻ്റെ ഇതിവൃത്തം.

സുഹാസിനി, മിയ, സുരേഷ് കൃഷ്ണ, മണിയന്‍പിള്ള രാജു, ബാലചന്ദ്രന്‍ ചുള്ളിക്കാട് വിഷ്ണു ഗോവിന്ദന്‍, സിദ്ധാര്‍ഥ് ശിവ എന്നിവര്‍ക്കൊപ്പം തിരക്കഥകൃത്ത് രാഹുല്‍ റിജി നായരും ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ എത്തുന്നു. പ്രൊജക്റ്റ് ഡിസൈനര്‍: പ്രതാപ് രവീന്ദ്രന്‍. ക്യാമറാമാന്‍: പ്രശാന്ത് രവീന്ദ്രന്‍. എഡിറ്റര്‍: ക്രിസ്ടി സെബാസ്റ്റ്യന്‍. മ്യൂസിക്: സിദ്ധാര്‍ത്ഥ പ്രദീപ്. ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍: ബെല്‍രാജ് കളരിക്കല്‍. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്:മൂവിടാഗ്സ്

സംഗീത് പ്രതാപും ഷറഫുദ്ദീനും പ്രധാനവേഷത്തില്‍; ശബ്ദത്തിന്‍റെയും കേള്‍വിയുടെയും കഥപറഞ്ഞ് ‘ഇറ്റ് ഈസ് എ മെഡിക്കൽ മിറാക്കിൾ’

റിപ്പീറ്റ് അടിച്ച് കാണാൻ ഒരു കിടിലൻ ലൂപ്പ് പടം വരുന്നു; ഫൺ ട്രെയിലറുമായി 'ധൂമകേതു'

നായകൻ പ്രകാശ് വർമ്മ, ഒപ്പം മമ്മൂട്ടിയുടെ കരിക്കാമുറി ഷൺമുഖനും; ലോ ആൻഡ് ഓർഡർ തിയറ്ററുകളിൽ

രണ്ടാം ഘട്ടത്തില്‍ ആന്റി നര്‍ക്കോട്ടിക് ഇന്‍വെസ്റ്റിഗേഷന്‍ ടീം, ഓപ്പറേഷന്‍ തൂഫാന്‍ ഇനി വാര്‍ഡുകളിലേക്ക്: രമേശ് ചെന്നിത്തല

പോക്കിരിരാജയിലെ മമ്മൂക്കയുടെ എൻട്രി സീനിൽ ഇന്നോവ കാറുകൾ മഹേഷ് നാരായണൻ എഡിറ്റ് ചെയ്ത് ചേർത്തത്: വൈശാഖ്

SCROLL FOR NEXT