Film News

'സിനിമകളിലെ സെക്സിസ്റ്റ് നിലപാടുകൾ മാറ്റേണ്ട സമയമായി', സ്ത്രീ ലൈംഗിക വസ്തുവല്ലെന്ന് സോനം കപൂർ

കാലം ഒരുപാട് മാറിയിട്ടും സിനിമയ്ക്കുള്ളിലെ സ്ത്രീ കഥാപാത്രങ്ങളുടെ സ്വഭാവത്തിൽ മാറ്റം വരുന്നില്ലെന്ന് സോനം കപൂർ. സ്ത്രീകളെകുറിച്ച് എഴുതുന്ന ഗാനങ്ങളിലും തിരക്കഥയിലും വരെ ഈ നിലപാടുകൾ പ്രകടമാണ്. സ്ത്രീയെ ലൈംഗിക വസ്തുവായി മാത്രം അവതരിപ്പിക്കുന്ന രീതി മാറ്റേണ്ട സമയമായെന്നും സോനം പറയുന്നു. ബോളിവുഡിലെ സെക്‌സിസ്റ്റ് നിലപാടുകളോടാണ് താരത്തിന്റെ പ്രതികരണം. കോസ്‌മോപോളിറ്റൻ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സോനം സംസാരിച്ചത്.

'സ്ത്രീ കഥാപാത്രങ്ങളുടെ വസ്ത്രധാരണവും, നടപ്പും പെരുമാറ്റവും എല്ലാം ചിലരെയൊക്കെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ തന്നെ ആയിരിക്കണമെന്ന് വാശി പിടിക്കുന്നവർ ഇന്നും സിനിമയ്ക്കുള്ളിൽ ഉണ്ട്. അത്തരത്തിലൊരു സമ്മർദ്ദം വ്യക്തിപരമായി നേരിടേണ്ടി വന്നിട്ടില്ലെങ്കിലും അങ്ങനെയാവണം സ്ത്രീ എന്ന് നിർബന്ധം പറയുന്നവർ ബോളിവുഡിലുണ്ടെന്നാണ് മനസിലാക്കിയിട്ടുള്ളത്. സ്ത്രീയെ ലൈംഗിക വസ്തുവായി മാത്രം അവതരിപ്പിക്കുന്ന സിനിമകൾക്കെതിരെ ചലച്ചിത്ര മേഖലയിലെ എല്ലാ സ്ത്രീകളും ഒരുമിക്കണം. ഇത്തരത്തിലുള്ള സിനിമകളിൽ നിന്ന് നമ്മൾ സ്വയം പിന്മാറിയാൽ മാത്രമേ മാറ്റമുണ്ടാവുകയുള്ളു. സ്ത്രീകൾ അവരുടെ സ്വന്തം നിലപാടുകളിലൂടെ കൃത്യമായ തെരഞ്ഞെടുപ്പുകൾ നടത്തേണ്ടത് ഈ ഘട്ടത്തിൽ അനിവാര്യമാണ്'. സോനം പറയുന്നു.

'നിലവിൽ സിനിമകളിൽ സ്ത്രീകളെ അവതരിപ്പിക്കുന്ന രീതി ഒട്ടും ശരിയല്ല. സ്ത്രീകളെ കുറിച്ചെഴുതുന്ന പാട്ടിലെ വരികൾ ശ്രദ്ധിച്ചാൽ തന്നെ ഇത് പ്രകടമാണ്, അതും മാറണം'. അത്തരം സിനിമയിൽ പ്രവർത്തിക്കാൻ നടിമാർ തയ്യാറാവുന്നതോടെ നാം സ്വയം ഇല്ലാതാകുകയാണെന്നും സോനം പറയുന്നു

Sonam Kapoor about sexism in Bollywood cinema

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT