Film News

സോഹന്‍ സീനുലാല്‍ വിവാഹിതനായി

നടനും സംവിധായകനുമായ സോഹന്‍ സീനുലാല്‍ വിവാഹിതനായി. സ്റ്റെഫി ഫ്രാന്‍സിസാണ് വധു. കൊച്ചിയില്‍ വച്ചായിരുന്നു വിവാഹം. കാബൂളി വാല എന്ന ചിത്രത്തിലൂടെയാണ് സോഹന്‍ ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് എബ്രിന്‍ ഷൈന്‍ ചിത്രമായ ആക്ഷന്‍ ഹീറോ ബിജുവിലാണ് താരം ശ്രദ്ധേയനാവുന്നത്.

പിന്നീട് 'പുതിയ നിയമം', 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍', തോപ്പില്‍ ജോപ്പന്‍, ഗ്രേറ്റ് ഫാദര്‍, സൈറ ബാനു, പരോള്‍, ഡ്രൈവിങ് ലൈസന്‍സ്, ഉണ്ട, ബ്രോ ഡാഡി തുടങ്ങി 40 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു.

2011-ലാണ് സോഹന്‍ സംവിധായകനാവുന്നത്. മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ഡബിള്‍സായിരുന്നു ആദ്യമായി സംവിധാനം ചെയ്ത ചിത്രം. പിന്നീട് 'വന്യം', 'അണ്‍ലോക്ക്' എന്നീ സിനിമകള്‍ സംവിധാനം ചെയ്തു. ഫെഫ്ക വര്‍ക്കിങ്ങ് ജനറല്‍ സെക്രട്ടറി കൂടിയാണ് സോഹന്‍ സീനുലാല്‍.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT