Film News

സ്വന്തം ജീവിതം സ്‌ക്രീനില്‍ കാണാന്‍ എല്‍ദോയെത്തി; സുരാജ്-സൗബിന്‍ ചിത്രം ‘വികൃതി’ തിയ്യേറ്ററുകളില്‍  

THE CUE

രണ്ട് വര്‍ഷങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു ഫോട്ടോയ്ക്ക് പിന്നിലെ യാഥാര്‍ഥ്യം തുറന്നു പറയുന്ന ചിത്രമാണ് വികൃതി. കൊച്ചി മെട്രോയില്‍ കുടിച്ച് മദ്യപിച്ച് ബോധമില്ലാതെ കിടന്നുറങ്ങിയ ഒരാള്‍ എന്ന പേരില്‍ 'മെട്രോയിലെ പാമ്പെ'ന്ന് അടിക്കുറിപ്പോടെ പ്രചരിക്കപ്പെട്ട ഫോട്ടോ അങ്കമാലി സ്വദേശിയായ എല്‍ദോയുടേതായിരുന്നു. ആശുപത്രിയില്‍ കഴിഞ്ഞിരുന്ന അനുജനെ കണ്ടതിന് ശേഷം തിരിച്ചു പോവുകയായിരുന്ന അങ്കമാലി സ്വദേശി എല്‍ദോ അവശത കൊണ്ട് കിടന്നു പോയി എന്നതായിരുന്നു ചിത്രത്തിന്റെ യാഥാര്‍ഥ്യം.

സംസാര ശേഷിയോ കേള്‍വി ശേഷിയോ ഇല്ലാത്ത എല്‍ദോയുടെ കഥ സിനിമയായപ്പോള്‍ ആ വേഷത്തിലെത്തുന്നത് സുരാജ് വെഞ്ഞാറമ്മൂടാണ്. ഫൈനല്‍സിന് ശേഷം സുരാജിന്റെ മറ്റൊരു മികച്ച പ്രകടനമാണ്‌ വികൃതിയിലേതെന്നാണ് ചിത്രം കണ്ടവര്‍ പ്രതികരിക്കുന്നത്. നവാഗതനായ എംസി ജോസഫ് സംവിധാനം ചെയ്ത ചിത്രം ആദ്യ ദിനം തന്നെ കാണാനായി എല്‍ദോയും കുടുംബവും തിയ്യേറ്ററിലെത്തിയിരുന്നു.

തനിക്കെതിരെ ഉയര്‍ന്ന അപവാദ പ്രചരണങ്ങളില്‍ അന്ന തളര്‍ന്നു പോയിരുന്ന എല്‍ദോ വൈകാരികതയോടെ തന്നെയായിരുന്നു സിനിമ കണ്ടു തീര്‍ത്തതും. സത്യം തിരിച്ചറിഞ്ഞതോടെ പിന്നീട് തെറ്റ് തിരിച്ചറിഞ്ഞ സോഷ്യല്‍ മീഡിയ ഒന്നടങ്കം മാപ്പു പറഞ്ഞിരുന്നു. എന്നാല്‍ ചെറിയ സമയത്തിനുള്ളില്‍ തന്നെ ചിത്രം വൈറലാവുകയും വലിയ രീതിയില്‍ സോഷ്യല്‍ മീഡിയ വഴി അദ്ദേഹത്തെ അപമാനിക്കുകയും ചെയ്തിരുന്നു.

ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് അജീഷ് പി തോമസാണ്. ഫോട്ടോ എടുത്ത് പ്രചരിപ്പിച്ച വ്യക്തിയുടെ വേഷത്തിലെത്തുന്നത് സൗബിനാണ്. സുരാജിന്റെ ഭാര്യയായി സുരഭി ലക്ഷിമിയും വേഷമിടുന്നു. സംസാരശേഷിയില്ലാത്ത കഥാപാത്രങ്ങളായിട്ടാണ് സുരാജും സുലഭിയും എത്തുന്നത്. സിനിമയ്ക്കായി ഇരുവരും ആംഗ്യ ഭാഷയില്‍ പ്രത്യേക പരിശീലനം നേടിയിരുന്നു.

സുധി കോപ്പ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, ബാബുരാജ്, ഭഗത് മാനുവല്‍, സുധീര്‍ കരമന, മേഘനാഥന്‍, മാമുക്കോയ, വിന്‍സി, മറീന മൈക്കിള്‍, ഗ്രേസി, റിയ, പൗളി വത്സന്‍, തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബിജിബാലാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.കട്ട് 2 ക്രിയേറ്റ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ എ ഡി ശ്രീകുമാര്‍, ഗണേഷ് മേനോന്‍, ലക്ഷ്മി വാര്യര്‍ എന്നിവരാണ് വികൃതി നിര്‍മിച്ചിരിക്കുന്നത്. ഛായാഗ്രഹണം ആല്‍ബി. മികച്ച പ്രതികരമാണ് ചിത്രത്തിന് ലഭിക്കുന്നത്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT