Film News

‘കുറുപ്പി’ന് നായിക ബോളിവുഡില്‍ നിന്ന്; ദുല്‍ഖറിനൊപ്പമെത്തുക ശോഭിത ധുലീപാല

THE CUE

ശ്രീനാഥ് രാജേന്ദ്രന്റെ ദുല്‍ഖര്‍ ചിത്രം 'കുറുപ്പി'ല്‍ നായികയായെത്തുന്നത് ബോളിവുഡ് നടി ശോഭിത ധുലീപാല. 'മെയ്ഡ് ഇന്‍ ഹെവന്‍' എന്ന ആമസോണ്‍ വെബ് സീരീസിലെ പ്രകടനത്തിലൂടെ ഏറെ ആരാധകരെ നേടിയ നടിയാണ് ശോഭിത. അനുരാഗ് കശ്യപിന്റെ രാമന്‍ രാഘവിലൂടെയാണ് സിനിമാലോകത്തേക്കുള്ള അരങ്ങേറ്റം.

നിത്യ മെഹ്റ, സോയ അക്തര്‍, പ്രശാന്ത് നായര്‍, അലംകൃത ശ്രീവാസ്തവ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത 'മെയ്ഡ് ഇന്‍ ഹെവന്‍' ആണ് കൂടുതല്‍ തിരക്കുള്ള അഭിനേത്രിയാക്കിയത്. തെലുങ്ക് ചിത്രം ഗൂഡാചാരിയും ആരാധകര്‍ ഏറ്റെടുത്തു. ഷാരൂഖ് ഖാന്‍ നിര്‍മ്മിക്കുന്ന നെറ്റ്ഫ്ളിക്സ് പരമ്പര 'ബാര്‍ഡ് ഓഫ് ബ്ലഡില്‍' ശോഭിത പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇമ്രാന്‍ ഹാഷ്മിയ്ക്കും വിനീത് കുമാര്‍ സിങ്ങിനും ഒപ്പമെത്തുന്ന സീരീസ് സെപ്റ്റംബര്‍ 27ന് പുറത്തിറങ്ങും.

ശോഭിതയ്ക്ക് മലയാളത്തില്‍ ഇത് രണ്ടാം ചിത്രമാണ്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോനില്‍ ശോഭിത ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 

ഏഴ് വര്‍ഷത്തിന് ശേഷം ദുല്‍ഖറും ശ്രീനാഥും ഒന്നിക്കുന്ന കുറുപ്പിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ദുല്‍ഖറിന്റെ അരങ്ങേറ്റ ചിത്രമായ 'സെക്കന്റ് ഷോ' ഒരുക്കിയത് ശ്രീനാഥ് ആയിരുന്നു. ദുല്‍ഖര്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. 2017ല്‍ അനൗണ്‍സ് ചെയ്ത ചിത്രമാണ് രണ്ട് വര്‍ഷത്തിന് ശേഷം ആരംഭിച്ചിരിക്കുന്നത്. അഞ്ച് വര്‍ഷത്തെ ഗവേഷണത്തിനും തയ്യാറെടുപ്പുകള്‍ക്കും ശേഷമാണ് സിനിമ തുടങ്ങിയത്. സുകുമാരക്കുറുപ്പിന്റെ കുറ്റകൃത്യങ്ങളും തിരോധാനവുമാണ് ചിത്രത്തിന്റെ പ്രമേയം. ദുല്‍ഖര്‍ നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കുറുപ്പ്.

ദുല്‍ഖറിനെ കൂടാതെ സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ജിതിന്‍ കെ ജോസിന്റെ കഥയ്ക്ക് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ് തിരക്കഥ. നിമിഷ് രവി ഛായാഗ്രഹണം ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് സുഷിന്‍ ശ്യാം ആണ്.

ബോളിവുഡ് ചിത്രമായ സോയ ഫാക്ടറാണ് ദുല്‍ഖറിന്റേതായി ഇനി റിലീസിനെത്തുന്നത്. ചിത്രം വെള്ളിയാഴ്ച്ച റിലീസ് ചെയ്യും. സോനം കപൂര്‍ നായികയായെത്തുന്ന ചിത്രം സംവിധാനം ചെയ്തിരുക്കുന്നത് അഭിഷേക് ശര്‍മയാണ്. അനുജ ചൗഹാന്റെ നോവല്‍ 'ദ സോയ ഫാക്ടറിനെ' ആസ്പദമാക്കിയാണ് ചിത്രമൊരുക്കുന്നത്.

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

SCROLL FOR NEXT