Film News

ഹാജി മസ്താന്റെ കാലില്‍ തൊട്ടുതൊഴുന്ന സൂപ്പര്‍സ്റ്റാര്‍, സാഗര്‍ ഏലിയാസ് ജാക്കി ജനിച്ചത് അവിടെ

ഹാജി മസ്താനെക്കുറിച്ച് വന്ന ഇംഗ്ലീഷ് വാരികയിലെ കവര്‍ സ്റ്റോറിയില്‍ നിന്ന് ഇരുപതാം നൂറ്റാണ്ടിലേക്ക് എത്തിയതെന്ന് തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമി. ദ ക്യു അഭിമുഖത്തില്‍ എസ്.എന്‍ സ്വാമി പറയുന്നത് ഇങ്ങനെ ' ഇംഗ്ലീഷ് മാഗസിനുകള്‍ വായിക്കാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്.അങ്ങനെ പഴയകുറച്ച് പുസ്തകങ്ങള്‍ നോക്കുന്നതിനിടെയാണ് സണ്‍ഡേ എന്ന മാഗസിന്റെ കവര്‍ പേജ് എന്റെ കണ്ണിലുടക്കുന്നത്. കുപ്രസിദ്ധ അധോലോക നായകന്‍ ഹാജി മസ്താന്റെ കാലുതൊട്ടുതൊഴുന്ന സൂപ്പര്‍താരം ദീലീപ് കുമാറിന്റെ ചിത്രമായിരുന്നു സണ്‍ഡേ എന്ന മാഗസിന്റെ കവര്‍ പേജ്. ഞാന്‍ കഥയൊക്കെ എഴുതുന്നതിനുംമുമ്പ് അടിയന്തരാവസ്ഥക്കാലത്തിന് ശേഷം ഇറങ്ങിയതായിരുന്നു അത്. ആ ചിത്രം എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഞാനൊക്കെ ആരാധിക്കുന്ന വലിയൊരു നടന്‍ ഹാജി മസ്താനെപ്പോലൊരു ഡോണിന്റെ കാലുതൊട്ടുതൊഴുന്നത് വളരെ വിചിത്രമായി തോന്നി. പെട്ടെന്ന് മനസ്സില്‍ ആ ചിത്രം സ്‌ട്രൈക്ക് ചെയ്തു. പിന്നെയതിന്റെ ഹിസ്റ്ററിയൊക്കെ അറിഞ്ഞുവന്നപ്പോള്‍ കൂടുതല്‍ ഇഷ്ടമായി. അങ്ങനെയാണ് ഇരുപതാം നൂറ്റാണ്ടിന്റെ പിറവി'

1987 മെയ് 14നായിരുന്നു ഇരുപതാം നൂറ്റാണ്ട് റിലീസ് ചെയ്തത്. ഈ വര്‍ഷം സിനിമ പുറത്തുവന്ന് 33 വര്‍ഷം പിന്നിടുന്നു. പിന്നീട് 2009 ല്‍ സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡും എത്തി. രണ്ട് ചിത്രങ്ങളും എഴുതിയത് എസ് എന്‍ സ്വാമിതന്നെയാണ്. സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ് അമല്‍ നീരദ് ആണ് സംവിധാനം ചെയ്തിരുന്നത്. മോഹന്‍ലാലിനെക്കൂടാതെ സുരേഷ്‌ഗോപി, ജഗതി ശ്രീകുമാര്‍, അംബിക തുടങ്ങി നിരവധി താരങ്ങള്‍ അണിനിരന്ന, അക്കാലത്തെ സകല റെക്കോര്‍ഡുകളും തിരുത്തി കുറിച്ച സിനിമയാണ് ഇരുപതാം നൂറ്റാണ്ട്. തിയറ്ററുകളില്‍ 200 ദിവസങ്ങളോളം പ്രദര്‍ശനം നടത്തിയ സിനിമ അന്ന് രണ്ട് കോടിയ്ക്ക് മുകളില്‍ കളക്ഷനും നേടി.

അഭിമുഖം പൂര്‍ണരൂപം ഇവിടെ വായിക്കാം

'ആൽപ്പറമ്പിൽ ഗോപിയുടെ ലോകത്തെ അവതരിപ്പിച്ച് ദി വേൾഡ് ഓഫ് ഗോപി' ; മലയാളീ ഫ്രം ഇന്ത്യയിലെ പുതിയ ഗാനം പുറത്ത്

'ഇവന് പല ഫോബിയകളും ഉണ്ട് ഞാൻ പിന്നെ പറഞ്ഞു തരാം' : അൽത്താഫ് സലിം നായകനാകുന്ന മന്ദാകിനി ട്രെയ്‌ലർ

'ഞാൻ ഒരു വടക്കൻ സെൽഫിയുടെയും പ്രേമത്തിന്റെയും ഫാനാണ്' ; നിവിന്റെ സ്റ്റൈലിൽ എഴുതിയതാണ് ഗോപി എന്ന കഥാപാത്രമെന്ന് ഡിജോ ജോസ് ആന്റണി

'എല്ലാ ശക്തികളും ഒരു നല്ല നാളേക്ക് വേണ്ടി ഒന്നിക്കുന്നു' ; പ്രഭാസ് ചിത്രം കല്‍കി 2898 എഡിയുടെ പുതിയ റിലീസ് തീയതി പുറത്ത്

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

SCROLL FOR NEXT