Film News

സ്റ്റൈലിഷ് ലുക്കില്‍ വിനീത് കുമാര്‍, ത്രില്ലര്‍ സൈമണ്‍ ഡാനിയല്‍' ഫസ്റ്റ് ലുക്ക്

നീണ്ട ഇടവേളയ്ക്ക് ശേഷം വിനീത് കുമാര്‍ നായകനായി വേഷമിടുന്ന 'സൈമണ്‍ ഡാനിയല്‍' എന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഫഹദ് ഫാസിലാണ് ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്ത് വിട്ടത്. ലോകത്തിലെ യഥാര്‍ത്ഥ രഹസ്യം ദൃശ്യമാണ്, അദൃശ്യമല്ല എന്ന കാപ്ഷനോടെയാണ് ഫഹദ് പോസ്റ്റര്‍ ഷെയര്‍ ചെയ്തത്.

സ്‌റ്റൈലിഷ് ലുക്കിലാണ് സാജന്‍ ആന്റണി സംവിധാനം ചെയ്യുന്ന 'സൈമണ്‍ ഡാനിയല്‍' എന്ന ചിത്രത്തില്‍ വിനീത് കുമാര്‍. വിനീത് കുമാറിന്റെ ആദ്യ സംവിധാന ചിത്രമായ 'അയാള്‍ ഞാനല്ല' എന്ന സിനിമയിലൂടെ തുടക്കം കുറിച്ച നടി ദിവ്യ പിള്ളയാണ് 'സൈമണ്‍ ഡാനിയലിലെ നായിക.

സംവിധായകന്‍ സാജന്‍ ആന്റണി തന്നെയാണ് സൈമണ്‍ ഡാനിയലിന് വേണ്ടി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. രാകേഷ് കുര്യാക്കോസ് രചന നിര്‍വഹിച്ചിരിക്കുന്ന സൈമണ്‍ ഡാനിയല്‍ ഒരു സ്‌റ്റൈലിഷ് ത്രില്ലര്‍ ജോണറാണ് എന്നാണ് അണിയപ്രവര്‍ത്തകര്‍ പറയുന്നത്.

മൈഗ്രസ്സ് പ്രൊഡക്ഷന്റെ ബാനറില്‍ രാകേഷ് കുര്യാക്കോസ് തന്നെയാണ് ചിത്രം നിര്‍മിയ്ക്കുന്നത്. ദീപു ജോസഫ് എഡിറ്റിംഗും വരുണ്‍ കൃഷ്ണ സംഗീത സംവിധാനവും. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈന്‍. പാലായ് ആണ് പബ്ലിസിറ്റി ഡിസൈന്‍സ്. ഇന്ദുലാല്‍ കാവിടാണ് ആര്‍ട്ട്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT