Film News

കളരിപ്പയറ്റ് മുതല്‍ കുതിരയോട്ടം വരെ; 105 കിലോയില്‍ നിന്നും 72 കിലോയിലേയ്ക്ക് ശരീരം മാറ്റിമറച്ച് ചിമ്പു

സിനിമയ്ക്ക് വേണ്ടി അഭിനേതാക്കള്‍ ശരീര ഭാരം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നത് പ്രേക്ഷകര്‍ക്ക് പതിവ് കാഴ്ച്ചയാണ്. ഇപ്പോള്‍ ചിമ്പുവിന്റെ ട്രാന്‍സ്‌ഫോര്‍മേഷന്‍ വീഡിയോയാണ് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയമാകുന്നത്. എന്നാല്‍ ചിമ്പു ശരീര ഭാരം കുറച്ചത് സിനിമയിലെ കഥാപാത്രത്തിന് വേണ്ടിയല്ല. സിനിമയില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികള്‍ മൂലം ഉണ്ടായ മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചിമ്പുവിന്റെ ഭാരം ക്രമാതീതമായി കൂടുകയായിരുന്നു. അതില്‍ നിന്നും തിരിച്ചുവരുന്നതിനുള്ള ചിമ്പുവിന്റെ പ്രയത്‌നത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ താരം പങ്കുവെച്ചിരിക്കുന്നത്.

105 കിലോ ആയിരുന്നു ചിമ്പുവിന്റെ ഭാരം. അതില്‍ നിന്ന് 72 കിലോയിലേക്കുള്ള ദൂരം കഠിനമായിരുന്നു. ടെന്നിസ്, ക്രിക്കറ്റ്, കുതിരയോട്ടം, ജിം, കളരി, നടി ശരണ്യയുടെ കീഴില്‍ നൃത്ത പരിശീലനം, രാവിലെയും അര്‍ദ്ധരാത്രിയിലും ഉള്ള നടത്തം എന്നിങ്ങനെ വ്യത്യസ്തമായ പല വ്യായാമങ്ങളും താരം ഇതിനായി ചെയ്തിരുന്നു.

കേരളത്തില്‍ വെച്ചായിരുന്നു ചിമ്പു കളരിപ്പയറ്റും ആയുര്‍വേദ ചികിത്സയും നടത്തിയത്. 13 മിനിറ്റുള്ള ട്രാന്‍സ്‌ഫോര്‍മേഷന്‍ വീഡിയോയാണ് പ്രേക്ഷകര്‍ക്കായി ചിമ്പു പങ്കുവെച്ചിരിക്കുന്നത്.

മലയാളത്തിന്റെ ജീനിയസ്, തിരക്കഥയിലെ മാസ്റ്റർ; ശ്രീനിവാസന് അന്തരിച്ചു

വിന്‍ എ ഡ്രീം ഹോം ക്യാംപെയിനുമായി ഷക്ലാന്‍ ഗ്രൂപ്പ്

'രാമനാരായണ്‍ ഭയ്യാര്‍' മരിച്ചതല്ല, തല്ലിക്കൊന്നതാണ്; ഉത്തരേന്ത്യയിലല്ല, വാളയാറില്‍

അംബേദ്കര്‍ മുസ്ലീം വിരുദ്ധനാണോ? അംബേദ്കറെ കാവിവത്കരിക്കാന്‍ ശ്രമം നടക്കുന്നുണ്ടോ? Dr.T.S.Syam Kumar Interview

പുതുവത്സരം ആഘോഷമാക്കാൻ ഷാർജ: മൂന്നിടത്ത് കരിമരുന്ന് പ്രയോ​ഗങ്ങൾ, നിരവധി കലാപരിപാടികൾ

SCROLL FOR NEXT