Film News

അസുഖം ഭേദമായി വരുന്നു, ഞാന്‍ വീട്ടില്‍ തിരിച്ചെത്തി: ആശുപത്രി വിട്ട് ചിമ്പു

അണുബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ സിലമ്പരസന്‍ വീട്ടില്‍ തിരിച്ചെത്തി. അസുഖം ഭേദമായി വരുന്നുവെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയെന്നും ചിമ്പു ട്വീറ്റ് ചെയ്തു.

ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുന്‍പ് താരത്തിന് പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനാല്‍ കൊവിഡാണെന്നാണ് കരുതിയിരുന്നത്. എന്നാല്‍ പരിശോധനയ്ക്ക് ശേഷം കൊവിഡില്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു. അടുത്ത ദിവസം തന്നെ താരം ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.

ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന 'വെന്തു തനിന്തത് കാടി'ന്റെ ചിത്രീകരണത്തിനിടെയാണ് താരത്തിന് രോഗം ബാധിച്ചത്. ചിത്രത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ടീസറിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. വിണ്ണൈ താണ്ടി വരുവായ, അച്ചം യെന്‍പത് മടമൈയടാ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗൗതം മേനോനും ചിമ്പുവും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

മലയാളത്തിന്റെ ജീനിയസ്, തിരക്കഥയിലെ മാസ്റ്റർ; ശ്രീനിവാസന് അന്തരിച്ചു

വിന്‍ എ ഡ്രീം ഹോം ക്യാംപെയിനുമായി ഷക്ലാന്‍ ഗ്രൂപ്പ്

'രാമനാരായണ്‍ ഭയ്യാര്‍' മരിച്ചതല്ല, തല്ലിക്കൊന്നതാണ്; ഉത്തരേന്ത്യയിലല്ല, വാളയാറില്‍

അംബേദ്കര്‍ മുസ്ലീം വിരുദ്ധനാണോ? അംബേദ്കറെ കാവിവത്കരിക്കാന്‍ ശ്രമം നടക്കുന്നുണ്ടോ? Dr.T.S.Syam Kumar Interview

പുതുവത്സരം ആഘോഷമാക്കാൻ ഷാർജ: മൂന്നിടത്ത് കരിമരുന്ന് പ്രയോ​ഗങ്ങൾ, നിരവധി കലാപരിപാടികൾ

SCROLL FOR NEXT