Film News

'കലമ്പാസുരൻ എനിക്ക് വളരെ കണക്ടായ കഥാപാത്രം'; സാമൂഹിക പ്രസക്തിയുള്ള കഥയാണ് പഞ്ചവത്സര പദ്ധതിയെന്ന് സിജു വിൽസൺ

പി.ജി.പ്രേംലാൽ സംവിധാനം ചെയ്ത് സിജു വിൽസൺ നായകനായെത്തുന്ന ചിത്രമാണ് പഞ്ചവത്സര പദ്ധതി. സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയമാണ് പഞ്ചവത്സര പദ്ധതിയുടെ ഇതിവൃത്തമെന്ന് നടൻ സിജു വിൽസൺ പറയുന്നു. പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയ്ക്ക് ശേഷം ശേഷം കേട്ട കഥയാണ് ഈ ചിത്രമെന്നും കേട്ടപ്പോൾ തന്നെ ഈ സിനിമ ചെയ്യാൻ താൽപര്യം തോന്നിയെന്നും സിജു വിൽസൺ പറയുന്നു. കാമ്പുള്ള കഥായാണ് ചിത്രത്തിന്റേത് എന്നും സാമൂഹിക പ്രതിബദ്ധതയുള്ള ഒരു വിഷയത്തെ നർ‌മ്മത്തിൽ കലർത്തി അവതരിപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്നും കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സിജു വിൽസൺ പറഞ്ഞു.

സിജു വിൽസൺ പറഞ്ഞത്:

സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയമായിട്ടാണ് ഈ സിനിമയുടെ കഥ കേട്ടപ്പോൾ തോന്നിയത്. പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിന് ശേഷം കേട്ട കഥയാണ് ഈ സിനിമയുടേത്. കേട്ടപ്പോൾ തന്നെ എനിക്ക് ഈ സിനിമ ചെയ്യണം എന്ന് തോന്നിയിരുന്നു. കാമ്പുള്ള കഥയാണ് ഈ ചിത്രത്തിന്റേത്. കലമ്പാസുരൻ എന്താണ് എന്ന് അറിയണമെങ്കിൽ നിങ്ങൾ തിയറ്ററിലേക്ക് വരണം. എനിക്ക് വളരെ കണക്ടായ കഥാപാത്രമാണ് അത്. പ്രേക്ഷകർക്കും കണക്ടാവും എന്നാണ് വിശ്വസിക്കുന്നത്. സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയത്തെ വളരെ സീരിയസ്സായി പ്രേക്ഷകരിലേക്ക് എത്തിക്കുമ്പോൾ അത് എത്രത്തോളം സ്വീകരിക്കപ്പെടും എന്നത് നമുക്ക് പറയാൻ പറ്റില്ല. അതുകൊണ്ട് നർമ്മത്തിന്റെ ഒരു മേമ്പൊടിയോടെ വളരെ സട്ടിലായ രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

കിച്ചാപ്പൂസ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ കെ.ജി.അനിൽകുമാർ നിർമിക്കുന്ന ചിത്രമാണ് പഞ്ചവത്സര പദ്ധതി. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സജീവ് പാഴൂർ ആണ്. പിപി കുഞ്ഞികൃഷ്ണൻ, നിഷ സാരംഗ്, സുധീഷ് ,മുത്തുമണി, വിജയകുമാർ, ചെമ്പിൽ അശോകൻ, ബിനോയ് നമ്പാല, ഹരീഷ് പേങ്ങൻ,സിബി തോമസ്,ജിബിൻ ഗോപിനാഥ്, ആര്യ സലിം, ജോളി ചിറയത്ത്, ലാലി. പി. എം തുടങ്ങിയവരാണ് പഞ്ചവത്സര പദ്ധതിയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ പുതുമുഖം കൃഷ്ണേന്ദു എ.മേനോനാണ് നായികയായി എത്തുന്നത്. ചിത്രം ഏപ്രിൽ 26 ന് തിയറ്ററുകളിലെത്തും.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT