Film News

'പ്രാര്‍ത്ഥനകള്‍ക്ക് നന്ദി, അമ്മ സുഖം പ്രാപിച്ചുവരുന്നു'; കെ.പി.എ.സി ലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് സിദ്ധാര്‍ത്ഥ്

കെ.പി.എ.സി ലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മകന്‍ സിദ്ധാര്‍ത്ഥ്. കരള്‍ സംബന്ധമായ അസുഖങ്ങള്‍ മൂലം ആരോഗ്യ സ്ഥിതി വഷളായതോടെയാണ് കെ.പി.എ.സി ലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന താരത്തെ കഴിഞ്ഞ ദിവസം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും, അമ്മ സുഖമായിരിക്കുന്നുവെന്നും സിദ്ധാര്‍ത്ഥ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. അമ്മ ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുകായണ്. എല്ലാവരുടെയും സ്‌നേഹത്തിനും, കരുതലിനും, പ്രാര്‍ത്ഥനകള്‍ക്കും നന്ദിയെന്നും സിദ്ധാര്‍ത്ഥ് കുറിച്ചു.

കരള്‍രോഗവുമായി ബന്ധപ്പെട്ട് ചികിത്സയില്‍ കഴിയുന്ന കെ.പി.എ.സി ലളിതയ്ക്ക് അടിയന്തിരമായി കരള്‍മാറ്റി വെക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ചേ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകൂ.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT