Film News

​ഗംഭീര സിനിമ, ലളിതമായി തുടങ്ങി അവസാനത്തോട് അടുക്കുമ്പോഴേക്കും നമ്മളെ ഇത് വല്ലാണ്ട് ഉലച്ചു കളയും; 'സംശയം' കണ്ട് സിബി മലയിൽ

ലളിതമായി തുടങ്ങി അവസാനത്തോട് അടുക്കുമ്പോഴേക്കും പ്രേക്ഷകരെ വല്ലാണ്ട് ഉലച്ച് കളയുന്ന സിനിമയാണ് സംശയം എന്ന് സംവിധായകൻ സിബി മലയിൽ. രാജേഷ് രവി സംവിധാനം ചെയ്ത് വിനയ് ഫോർട്ട്‌, ഷറഫുദീൻ, ലിജോമോൾ, പ്രിയംവദ കൃഷ്ണൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് സംശയം. ഇതൊരു തമാശ ചിത്രമാണെന്നാണ് താൻ കരുതിയിരുന്നത് എന്നും എന്നാൽ അങ്ങനെയല്ല പ്രേക്ഷകനെ വല്ലാണ്ട് ഹോണ്ട് ചെയ്യുന്ന ​ഗംഭീര സിനിമയാണ് സംശയം എന്നും സിനിമ കണ്ടിറങ്ങിയ ശേഷം സിബി മലയിൽ പറഞ്ഞു.

സിബി മലയിൽ പറഞ്ഞത്:

വളരെ നല്ല സിനിമയാണ് സംശയം. ആളുകൾ ഈ സിനിമ കാണണം. ഇത് ഒരു സീരിയസ്സായ സിനിമയായിരിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല. ഒരു താമാശ സിനിമയാണെന്നാണ് കരുതിയത്. പക്ഷേ അങ്ങനെ അല്ല. നമ്മളെ വല്ലാണ്ട് ഹോണ്ട് ചെയ്യും ഈ സിനിമ. ​ഗംഭീര സിനിമയാണ്. വിനയ് ഫോർട്ട്, ഫറഫുദ്ധീൻ, ലിജോ മോൾ, പ്രിയംവദ തുടങ്ങി എല്ലാവരും നന്നായിരുന്നു. ​ഗംഭീരമാണ്. നല്ല തിരക്കഥയാണ്. വളരെ ലളിതമായി തുടങ്ങിയിട്ട് പിന്നീട് നമ്മളെ വല്ലാണ്ട് ഉലച്ച് കളയും ഈ സിനിമ.

1895 സ്റ്റുഡിയോസിന്റെ ബാനറിൽ സുരാജ് പി എസ്, ഡിക്സൺ പൊടുത്താസ്, ലിനോ ഫിലിപ്പ് എന്നിവർ ചേർന്ന് നിർമിച്ച ചിത്രമാണ് സംശയം. ചിത്രത്തിന്റെ ഛായഗ്രഹണം- മനീഷ് മാധവൻ, സംഗീതം - ഹിഷാം അബ്ദുൽ വഹാബ്, എഡിറ്റർ - ലിജോ പോൾ, ആർട്ട് ഡയറക്ടർ- ദിലീപ്നാഥ്, കോ റൈറ്റർ - സനു മജീദ്. സൗണ്ട് ഡിസൈൻ - ജയദേവൻ ചക്കാടത്ത്, സൗണ്ട് മിക്സ് - ജിതിൻ ജോസഫ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഷബീർ പി എം, പ്രോമോ സോങ് -അനിൽ ജോൺസൺ, ഗാനരചന - വിനായക് ശശികുമാർ, അൻവർ അലി, വേണുഗോപാലൻ, പ്രൊഡക്ഷൻ കൺട്രോളർ - രാജേഷ് മേനോൻ, മേക്കപ്പ് -ഹസൻ വണ്ടൂർ, വസ്ത്രലങ്കാരം - സുജിത് മട്ടന്നൂർ, സ്റ്റൈലിസ്റ്റ് - വീണ സുരേന്ദ്രൻ, കാസ്റ്റിങ് ഡയറക്ടർ - അബു വയംകുളം, ചീഫ് അസോസിയേറ്റ് -കിരൺ റാഫേൽ, VFX - പിക്ടോറിയൽ, പി ആർ - പപ്പെറ്റ് മീഡിയ, ഡിജിറ്റൽ മാർക്കറ്റിംഗ് - ഹൈറ്റ്സ്, ടൈറ്റിൽ ഡിസൈൻ - അഭിലാഷ് കെ ചാക്കോ, സ്റ്റിൽസ്- അജി മസ്കോറ്റ്, പബ്ലിസിറ്റി ഡിസൈൻ - ആന്റണി സ്റ്റീഫൻ.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT