Film News

"കിരീടത്തില്‍ കീരിക്കാടനെ കുത്തിയ ശേഷമുള്ള ഷോട്ട് എടുക്കുമ്പോള്‍ ഞാന്‍ ലാലിനോട് പറഞ്ഞത്..." സിബി മലയില്‍

സദയത്തിൽ മോഹൻലാൽ കുട്ടികളെ കൊല്ലുന്ന സീൻ താൻ ഓഡറിലാണ് ഷൂട്ട് ചെയ്തതെന്ന് സംവിധായകൻ സിബി മലയിൽ. എക്സെൻട്രിസിറ്റി വരുത്താൻ മോഹൻലാലിന് ഒരു പ്രത്യേക കഴിവാണ് ഉള്ളത്. കിരീടത്തിലും സദയത്തിലും താൻ അത് നേരിട്ട് കണ്ടിട്ടുണ്ട്. അത് ഉണ്ടാക്കാൻ താൻ കൊടുത്ത നിർദേശങ്ങളും സിബി മലയിൽ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

സിബി മലയിലിന്റെ വാക്കുകൾ

എക്സെൻട്രിസിറ്റി ഉണ്ടാക്കിയ ഏറ്റവും പ്രധാനപ്പെട്ട രണ്ട് സിനിമകളാണ് സദയവും കിരീടവും. കിരീടത്തിൽ കീരിക്കാടനെ കുത്തിയതിന് ശേഷം ലാൽ കാളവണ്ടിയുടെ വീലിനോട് ചേർ‍ന്ന് ഇരിക്കുകയാണ്. ആ ഷോട്ട് എടുക്കുന്നതിന് മുമ്പ് ഞാൻ പറഞ്ഞു, ലാലേ, ഇപ്പോൾ അയാൾ മൊത്തത്തിൽ കയ്യിൽ നിന്നും പോയിരിക്കുകയാണ്, പഴയ സേതുമാധവനല്ല. അതുകൊണ്ട്, ഈ സിനിമയിൽ ഇതുവരെ ചെയ്യാത്ത ഒരു എക്സെൻട്രിക്കായ ഒരു ജെസ്റ്റർ എനിക്ക് വേണം എന്നുപറഞ്ഞു. അപ്പോൾ ലാൽ ചോദിച്ചു, ഞാനൊന്ന് ച്യൂ ചെയ്യട്ടെ എന്ന്. എനിക്കത് കാണിച്ചു തരികയും ചെയ്തു. അത് ഓക്കേ ആയിരുന്നു. അങ്ങനെയാണ് സേതുമാധവനിൽ കുറച്ചുകൂടി മറ്റൊരു മുഖം സൃഷ്ടിക്കുന്നത്.

സദയത്തിൽ കുട്ടികളെ കൊല്ലുന്ന ആ സീനിന് പിന്നിലും ഒരു കഥയുണ്ട്. അത് ഞാൻ ഓഡറിലാണ് എടുത്തത്. സാധാരണ ഞാൻ അങ്ങനെ ചെയ്യാറില്ല, ടെക്നിക്കൽ സൗകര്യവും കൂടി നോക്കിയിട്ടേ കാര്യങ്ങൾ ചെയ്യാറുള്ളൂ. പക്ഷെ, ഇതിൽ അങ്ങനെ ചെയ്തില്ല. ഓരോ ഘട്ടത്തിലും ഇയാൾ മാറിക്കൊണ്ടിരിക്കുന്നത് നമുക്ക് കാണാൻ സാധിക്കും. രണ്ടാമത്തെ കുട്ടിയെ കൊല്ലുന്ന സമയത്തെ ക്ലോസ് ഷോട്ട് എടുക്കുകയാണ്. അപ്പോൾ മോഹൻലാലിന്റെ കണ്ണ് നിറഞ്ഞിരുന്നു. ഞാൻ സെറ്റിലുള്ള എല്ലാവരോടും ചോദിച്ചു, ആരാ ​ഗ്ലിസറിൻ കൊടുത്തത് എന്ന്. പക്ഷെ, ​ഗ്ലിസറിൻ ഇട്ടിരുന്നില്ല, അയാൾ പെർഫോം ചെയ്ത് കണ്ണിൽ നിന്നും വെള്ളം വന്നതായിരുന്നു. മാത്രമല്ല, കിരീടത്തിൽ ചെയ്ത എക്സെൻട്രിസിറ്റിയുടെ ഒരു സട്ടിൽ സാധനം വേണമെന്ന് പറഞ്ഞപ്പോൾ ലാൽ അതും എനിക്ക് തന്നു.

ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രത്തിന് തുടക്കമായി; ഒരുങ്ങുന്നത് ബിഗ് ബജറ്റ് പൊളിറ്റിക്കൽ ഡ്രാമ

ലോകയുടെ ഫസ്റ്റ് കട്ട് മൂന്ന് മണിക്കൂറുണ്ടായിരുന്നു, അതിനെ ട്രിം ചെയ്താണ് ഇപ്പോഴത്തെ രൂപമാക്കിയത്: ഡൊമിനിക് അരുണ്‍

തിയറ്ററിൽ ആ സീൻ കണ്ട് കരഞ്ഞു

യൂണിവേഴ്സ് ഉണ്ടാക്കുക എന്നത് ശ്രമകരമായിരുന്നു, അതിനായി ആദ്യം ചെയ്തത് ഈ കാര്യങ്ങളായിരുന്നു: ശാന്തി ബാലചന്ദ്രന്‍

എന്തിനാ തല്ലുന്നേ എന്ന് ഞാൻ കരഞ്ഞുചോദിച്ചു, കൊച്ചിയിലും പൊലീസ് മർദ്ദനം, രണ്ട് വർഷമായിട്ടും നടപടിയില്ല

SCROLL FOR NEXT