Film News

ജോഷി ചെയ്യാനിരുന്ന മഹര്‍ഷി മാത്യൂസ്, കിരീടം ലൊക്കേഷനില്‍ വച്ച് മോഹന്‍ലാല്‍ ചെയ്യാനാവശ്യപ്പെട്ട സിനിമ 

കിരീടം എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ദശരഥം എന്ന സിനിമ ചെയ്യാനുള്ള ആലോചന ഉണ്ടായതെന്ന് സംവിധായകന്‍ സിബി മലയില്‍. കിരീടം വമ്പന്‍ വിജയമായതിന് പിന്നാലെ സിബി മലയില്‍ ലോഹിതദാസിന്റെ രചനയില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ദശരഥം. ദ ക്യൂ അഭിമുഖ പരമ്പര മാസ്റ്റര്‍ സ്‌ട്രോക്ക് രണ്ടാം ഭാഗത്തില്‍ സിബി മലയില്‍ ദശരഥം, തനിയാവര്‍ത്തനം, ഓഗസ്റ്റ് ഒന്ന് എന്നീ സിനിമകളെക്കുറിച്ച് സംസാരിക്കുന്നത്.

മഹര്‍ഷി മാത്യൂസ് എന്ന ജോഷി സാറിന്റെ ചിത്രമായിരുന്നു ആദ്യം ചെയ്യാനിരുന്നത്. ആ പ്രൊജക്ട് നടക്കില്ല അതിന് പകരം ദശരഥം നമ്മുക്ക് ചെയ്തൂടേ ഇവര്‍ക്ക് വേണ്ടി എന്ന് ലാല്‍ ആണ് കിരീടത്തിന്റെ ലൊക്കേഷനില്‍ വച്ച് ചോദിക്കുന്നത്.

കിരീടം എന്ന സിനിമയുടെ റിലീസിന് മുമ്പ് തന്നെ ദശരഥത്തിന്റെ കഥ തീരുമാനിക്കപ്പെട്ടിരുന്നു. സിനിമ ചെയ്യാനായി മോഹന്‍ലാല്‍ ആണ് ആവശ്യപ്പെട്ടത്. പത്തോളം സിനിമകള്‍ ഒരുമിച്ച് അനൗണ്‍സ് ചെയ്ത് ലോഞ്ച് ചെയ്യാന്‍ ന്യൂ സാഗാ ഫിലിം എന്ന കമ്പനി അന്ന് തീരുമാനിച്ചിരുന്നു. അന്നത്തെ പ്രധാന സംവിധായകരെ ഉള്‍പ്പെടുത്തി പത്ത് സിനിമകള്‍ എന്നായിരുന്നു അവരുടെ പ്ലാന്‍. എന്റെ സിനിമ അന്ന് ഏഴാമത്തെ പ്രൊജക്ടായിരുന്നു. അതൊരു കമ്മിറ്റ്‌മെന്റ് എന്ന നിലയ്ക്ക് ആയിരുന്നില്ല. മമ്മൂട്ടിയോ മോഹന്‍ലാലോ ആയിരുന്നു മിക്ക പ്രൊജക്ടുകളിലും. ജോഷി സാറായിരുന്നു അന്ന് ഏറ്റവും മാര്‍ക്കറ്റ് വാല്യു ഉള്ള ഡയറക്ടര്‍. മഹര്‍ഷി മാത്യൂസ് എന്ന ജോഷി സാറിന്റെ ചിത്രമായിരുന്നു ആദ്യം ചെയ്യാനിരുന്നത്. ആ പ്രൊജക്ട് നടക്കില്ല അതിന് പകരം ദശരഥം നമ്മുക്ക് ചെയ്തൂടേ ഇവര്‍ക്ക് വേണ്ടി എന്ന് ലാല്‍ ആണ് കിരീടത്തിന്റെ ലൊക്കേഷനില്‍ വച്ച് ചോദിക്കുന്നത്.

ഹിസ്‌ഹൈനസ് അബ്ദുള്ളയുടെയും കഥയും ദശരഥത്തിന്റെ കഥയുമാണ് അന്ന് മുമ്പിലുണ്ടായിരുന്നതെന്നും സിബി മലയില്‍. ഏത് ചെയ്യണമെന്ന് നിങ്ങള്‍ തീരുമാനിച്ചോ എന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞപ്പോള്‍ മോഹന്‍ലാലിനോട് അഭിപ്രായം തേടി. വേഗത്തില്‍ എഴുതാമെന്ന ചിന്തയിലാണ് ലോഹിതദാസ് ദശരഥം തെരഞ്ഞെടുത്തതെന്നും സിബി മലയില്‍. കിരീടം റിലീസ് ചെയ്ത് പതിഞ്ചാം ദിവസമാണ് ദശരഥം ചിത്രീകരണം തുടങ്ങിയതെന്നും സിബി മലയില്‍.

മലയാളത്തിന്‍റെ വാനമ്പാടിക്കൊപ്പം പാടുന്നതിന്റെ സന്തോഷം പങ്കുവെച്ച് റിമി ടോമി; 'ആരാണേ ആരാണേ...' നാളെ പുറത്തിറങ്ങും

വീണ്ടും ഒരു ഹൊറർ കോമഡി വരുന്നു; 'പ്രകമ്പനം' ടീസർ പുറത്തിറങ്ങി

After 18 Years Big M’s on Big Screen Again; 'പാട്രിയറ്റി'ന് പാക്കപ്പ്

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

SCROLL FOR NEXT