Film News

'ഈ ചിത്രത്തില്‍ സ്ത്രീകളെക്കാള്‍ അധികം വേതനം ഒരു പുരുഷനും വാങ്ങിയിട്ടില്ല'; എല്ലാവര്‍ക്കും ന്യായവേതനമായിരുന്നുവെന്ന് ശ്രുതി ശരണ്യം

സാംസ്‌കാരിക വകുപ്പും കെ.എസ്.എഫ്.ഡി.സിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് ബി മുപ്പത്തി രണ്ട് മുതല്‍ നാല്‍പ്പത്തിനാലു വരെ. രമ്യാ നമ്പീശന്‍, അനാര്‍ക്കലി മരയ്ക്കാര്‍, സെറിന്‍ ഷിഹാബ്, അശ്വതി ബി, നവാഗതയായ റെയ്‌ന രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രുതി ശരണ്യമാണ്. ചിത്രത്തില്‍ അഭിനയിച്ചവര്‍ക്കെല്ലാം ന്യായമായവേതനമായിരുന്നു നല്‍കിയിരുന്നതെന്ന് ചിത്രത്തിന്റെ സംവിധായിക ശ്രുതി ശരണ്യം.

ഈ ചിത്രത്തില്‍ ഒരു പുരുഷനും സ്ത്രീകളെക്കാള്‍ വേതനം വാങ്ങിയിട്ടില്ല. സ്ത്രീകള്‍ പ്രധാന കഥാപാത്രങ്ങളായി വരുന്നതുകൊണ്ടുമാകാം ഇങ്ങനെയൊരു കാര്യം സംഭവിച്ചതെന്നും വേതനം ഇല്ലാതെ ജോലി ചെയ്തവരും വേദനയോടെ ജോലി ചെയ്തവരും സിനിമയില്‍ ഇല്ലെന്നും ശ്രുതി ചിത്രത്തിന്റെ പ്രചാരണാര്‍ത്ഥം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സ്ത്രീ ശരീര രാഷ്ട്യീയത്തെക്കുറിച്ച് ചര്‍ച്ചചെയ്യുന്ന സിനിമയാണ് ബി മുപ്പത്തി രണ്ടു മുതല്‍ നാല്പ്പത്തിനാലു വരെ. വിവിധ ജീവിത തലത്തില്‍പ്പെട്ട ആറ് സ്ത്രീകളുടെ ആറ് ശരീരിക പ്രശ്‌നങ്ങളും അത് മൂലം അവര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും അതവരെങ്ങനെ മറികടക്കുന്നു എന്നാണ് ചിത്രം ചര്‍ച്ചചെയ്യുന്നത്.
Anarkali Marakkar

തികച്ചും വിഭിന്നമായ പശ്ചാത്തലങ്ങളുള്ള ആറ് പെണ്‍കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചലച്ചിത്ര അക്കാദമി ആലപ്പുഴയില്‍ സംഘടിപ്പിച്ച വനിതാ ചലച്ചിത്രമേളയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

ഹരീഷ് ഉത്തമന്‍, രമ്യാ സുവി, സജിത മഠത്തില്‍, ജീബിന്‍ ഗോപിനാഥ്, നീന ചെറിയാന്‍, സിദ്ധാര്‍ത്ഥ് വര്‍മ്മ, അനന്ത് ജിജോ ആന്റണി എന്നിവരും മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു.

അഞ്ച് സംവിധാനസഹായികള്‍ ഉള്‍പ്പെടെ കാമറയ്ക്ക് മുന്നിലും പിന്നിലുമായി മുപ്പതോളം സ്ത്രീകളാണ് ചിത്രത്തില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. സുദീപ് ഇളമണാണ് ചിത്രത്തിന്റെ ഛായാഗ്രഹണം, സുദീപ് പലനാട് സംഗീതവും നിര്‍വഹിക്കുന്നു. ദുന്ദു രഞ്ജീവ് കലാ സംവിധാനവും, രാഹുല്‍ രാധാകൃഷ്ണന്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു., മിട്ട എം.സി. മേക്കപ്പും, അര്‍ച്ചനാ വാസുദേവ് കാസ്റ്റിംഗും, രമ്യ സര്‍വ്വദാ ദാസ് മുഖ്യ സംവിധാന സഹായവും, അഞ്ജന ഗോപിനാഥ് നിശ്ചലഛായാഗ്രഹണവും നിര്‍വഹിച്ചു. സൗമ്യ വിദ്യാധര്‍ സബ്‌ടൈറ്റില്‍സും സ്റ്റോറിസ് സോഷ്യലിന്റെ ബാനറില്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്യൂണിക്കേഷന്‍ സംഗീതാ ജനചന്ദ്രനും നിര്‍വ്വഹിക്കുന്നു.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT