Film News

ക്യാപ്റ്റനെ കണ്ടു, ഇത് ഫാന്‍ മൊമന്റ്: സിബിഐ 5 സെറ്റില്‍ ശോഭന

സിബിഐ ഫൈവിന്റെ ലൊക്കേഷനിലെത്തി മമ്മൂട്ടിയെ കണ്ട് നടി ശോഭന. ക്യാപ്റ്റനെ കണ്ടു എന്ന ക്യാപ്ക്ഷനോടെ ശോഭന തന്നെയാണ് മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. 'ക്യാപ്റ്റനെ സന്ദര്‍ശിച്ചു, ഫാന്‍ മൊമന്റ്' എന്നാണ് ശോഭന കുറിച്ചത്.

മമ്മൂട്ടി-ശോഭന കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രങ്ങള്‍ എക്കാലവും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായിരുന്നു. 21 വര്‍ഷം മുമ്പ് ആണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. വല്യേട്ടനാണ് ഇരുവരുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.

അതേസമയം, സിബിഐ സീരീസിലെ അഞ്ചാം പതിപ്പായ സിബിഐ ഫൈവിന്റെ ചിത്രീകരണം കൊച്ചിയില്‍ കഴിഞ്ഞ മാസമാണ് ആരംഭിച്ചത്. അടുത്തിടെയാണ് മമ്മൂട്ടി സെറ്റില്‍ ജോയിന്‍ ചെയ്തത്. മമ്മൂട്ടി ചിത്രീകരണത്തിന് എത്തിയതിന് പിന്നാലെ ജഗതി ശ്രീകുമാറും സിബിഐ ഫൈവിന്റെ ഭാഗമാകുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു.

കെ മധു സംവിധാനം ചെയ്യുന്ന സിബിഐ ഫൈവിന്റെ ഷൂട്ടിങ്ങ് നിലവില്‍ എറണാകുളത്ത് പുരോഗമിക്കുകയാണ്. ഡിസംബര്‍ 10നാണ് മമ്മൂട്ടി സെറ്റില്‍ ജോയിന്‍ ചെയ്തത്. എറണാകുളം, തിരുവനന്തപുരം, ഹൈദരാബാദ്, ഡല്‍ഹി എന്നിവടങ്ങളിലായി ഒറ്റ ഷെഡ്യൂളിലാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കുക. ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ആശാ ശരത്ത് എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഇവരെക്കൂടാതെ, സായിക്കുമാറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. അഖില്‍ ജോര്‍ജാണ് സിബിഐ ഫൈവിന്റെ ഛായാഗ്രാഹകന്‍. സംഗീതം ജേക്സ് ബിജോയ്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT