Film News

'പിന്തുണയുമായി എപ്പോഴും എനിക്കരികിലുള്ള നകുലേട്ടന്‍, ലെജന്‍ഡറി ഡോ.സണ്ണി', മണിച്ചിത്രത്താഴിലെ ഇഷ്ടരംഗത്തെ കുറിച്ച് ശോഭന

മലയാളത്തിലെ ഹിറ്റ് ചിത്രം മണിച്ചിത്രത്താഴ് പുറത്തിറങ്ങി 27 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ചിത്രത്തിലെ ഇഷ്ടരംഗത്തെ കുറിച്ച് നടി ശോഭന. മോഹന്‍ലാലും കെ.പി.എ.സി ലളിതയും തമ്മിലുള്ള രംഗങ്ങളും, സാങ്കല്‍പ്പികമായ സ്‌കൂട്ടറിലുള്ള ഇന്‍ട്രോയുമാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട രംഗങ്ങളെന്ന് ഇന്‍സ്റ്റഗ്രാമില്‍ ശോഭന കുറിച്ചു.

'മണിച്ചിത്രത്താഴും, അതിലെ കലാകാരന്മാരും, പെണ്‍സിംഹാമായ കെ.പി.എ.സി ലളിത ചേച്ചി, നെടുമുടി വേണു, ഇന്നുവരെ എനിക്കൊപ്പം നിന്ന് നിശബ്ദമായി പിന്തുണ നല്‍കുന്ന നകുലേട്ടന്‍ ശ്രീ സുരേഷ് ഗോപി, ലെജന്‍ഡറി ഡോക്ടര്‍ സണ്ണി ശ്രീ മോഹന്‍ലാല്‍. അദ്ദേഹവും കെ.പി.എ.സി ലളിത ചേച്ചിയും തമ്മിലുള്ള രംഗങ്ങളും സങ്കല്‍പികമായ സ്‌കൂട്ടറിലുള്ള ഇന്‍ട്രോയുമാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ട രംഗങ്ങള്‍', ശോഭന പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നാഗവല്ലിയെ കുറിച്ച് ഓര്‍ക്കാത്ത ഒരു ദിവസവും കടന്നുപോകുന്നില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ശോഭന സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ബ്ലോക്ക്ബസ്റ്റര്‍ സിനിമ എന്നതിലുപരി ചലച്ചിത്ര നിര്‍മാണ കലക്ക് ഇന്നും റഫറന്‍സ് ഗ്രന്ഥമായി തുടരുകയാണ് ചിത്രം, തന്റെ ജീവിത യാത്രയില്‍ വലിയ മുതല്‍കൂട്ടായ ചിത്രത്തിന്റെ സ്രഷ്ടാവ് ഫാസിലിന് നന്ദി പറയുന്നതായും കുറിപ്പിലുണ്ടായിരുന്നു.

Shobana About Her Favorite Seen In Manichitathazhu

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT