Film News

കഴിവുള്ളവരെ കണ്ടില്ലെന്ന് നടിക്കുന്നതിന്റെ വേദന 'കുറുപ്പി'നെ ജൂറി മാറ്റി നിര്‍ത്തിയപ്പോള്‍ മനസിലായില്ലേ?; ദുല്‍ഖറിനോട് ഷൈന്‍

'അടി' സിനിമ തിയേറ്ററില്‍ കാണാന്‍ കാത്തിരിക്കുകയാണെന്ന് നിര്‍മാതാവ് ദുല്‍ഖര്‍ സല്‍മാനോട് നടന്‍ ഷൈന്‍ ടോം ചാക്കോ. സിനിമയിലെ താന്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചിരുന്നു. തിരക്കഥയും ഗംഭീരമാണ്. കഴിവുള്ളവരെ മാറ്റി നിര്‍ത്തുന്ന വേദന 'കുറുപ്പി'നെ ചലച്ചിത്ര പുരസ്‌കാര ജൂറി മാറ്റി നിര്‍ത്തിയപ്പോള്‍ മനസിലായിട്ടുണ്ടാകുമല്ലോ എന്നും ദുല്‍ഖറിനോട് ഷൈന്‍ പറയുന്നു. ചിത്രത്തിന്റെ റിലീസ് വൈകുന്ന സാഹചര്യത്തിലാണ് ഷൈന്‍ ടോം ചാക്കോയുടെ കുറിപ്പ്. ഇന്‍സ്റ്റഗ്രാമിലായിരുന്നു കുറിപ്പ് പങ്കുവെച്ചത്.

ഷൈന്‍ ടോം ചാക്കോയുടെ കുറിപ്പ്:

എന്റെ പ്രിയ സുഹൃത്ത് ദുല്‍ഖര്‍ സല്‍മാന്,

ഞാന്‍ നിറഞ്ഞ മനസോടെയാണ് ഈ സിനിമ ചെയ്തത്. ഞാന്‍ അത് തിയേറ്ററില്‍ കാണാന്‍ കാത്തിരിക്കുകയാണ്. അഹാനയും ധ്രുവനും എല്ലാം മികച്ച പ്രകടനം കാഴ്ച്ച വെച്ചിരുന്നു. പിന്നെ രതീഷിന്റെ ഗംഭീര എഴുത്തും.

കഴിവുള്ളവരെ കണ്ടില്ലെന്ന് നടിക്കുന്നതിന്റെ വേദന നിനക്ക് അറിയാമല്ലോ, ചലച്ചിത്ര പുരസ്‌കാര ജൂറി നമ്മുടെ കുറിപ്പിനെ ഒഴിവാക്കിയത് പോലെ. എന്റെ സുഹൃത്തെ, ഒരു മറുപടിക്കായി കാത്തിരിക്കുന്നു.

2021 ജനുവരിയിലാണ് ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന അടിയുടെ ചിത്രീകരണം പൂര്‍ത്തിയാത്. പ്രശോഭ് വിജയനാണ് സംവിധായകന്‍. വരനെ ആവശ്യമുണ്ട്', 'മണിയറയിലെ അശോകന്‍', 'കുറുപ്പ്' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ച നാലാമത്തെ ചിത്രമായിരുന്നു അടി.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT