Film News

ഇതാ ബിലാലിൻ്റെ പിള്ളേരാ... കൊല സ്വാഗിൽ ഷൈൻ ടോം ചാക്കോ, 'ഗ്യാങ് ബി' ശ്രദ്ധ നേടുന്നു

ഷൈൻ ടോം ചാക്കോ മുഖ്യ കഥാപാത്രമായി പുറത്തിറങ്ങിയ മ്യൂസിക്കൽ ആൽബം ഗ്യാങ് ബി പ്രേക്ഷകശ്രദ്ധനേടുന്നു. നാല് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ മികച്ച സിനിമാറ്റിക് അനുഭവമാണ് നൽകുന്നത്. ആക്ഷൻ പശ്ചാത്തലത്തിൽ ഒരുക്കിയ മ്യൂസിക്കൽ ആൽബം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് അഖിൽ അബ്ദുൾഖാദറാണ്.

ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ചിത്രീകരിച്ച ആദ്യമലയാളം ആല്‍ബമാണ് ഗ്യാങ് ബി. ആഷിക്ക് അബുവിന്റെ 'റൈഫിള്‍ ക്ലബ്ബി'ലെ റാപ്പ് സോങ്ങിലൂടെ ശ്രദ്ധേയനായ ഇമ്പച്ചിയാണ് പാട്ട് പാടിയിരിക്കുന്നത്. സംഗീതം സൂരജ് കുറുപ്പ്.

ഷൈൻ ടോം ചാക്കോയ്‌ക്കൊപ്പം ആവേശ'ത്തിലൂടെ ശ്രദ്ധേയനായ മിധൂട്ടിയും പ്രധാനവേഷത്തില്‍ എത്തുന്നു. അന്‍വര്‍ ഷെരീഫ്, സോഹന്‍ സീനുലാല്‍, ജോര്‍ദി പൂഞ്ഞാര്‍, ആഷിക്ക് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ക്യാമറ: കണ്ണന്‍ പട്ടേരി, എഡിറ്റിങ്: സോണി വര്‍ഗീസ് ജോസഫ്, ആര്‍ട്ട്: വിനോദ് രവീന്ദ്രന്‍, മേക്കപ്പ്: സിനൂപ് രാജ്, കോസ്റ്റ്യൂംസ്: ഗഫൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: റിയാസ് പട്ടാമ്പി.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT