Film News

ജൂനിയര്‍ എന്‍ടിആറിനും സെയ്ഫ് അലിഖാനും ഒപ്പം ഷൈന്‍ ടോം ചാക്കോ ; തെലുങ്കില്‍ വീണ്ടും

ജൂനിയര്‍ എന്‍ടിആര്‍ നായകനാകുന്ന ബിഗ് ബജറ്റ് തെലുങ്ക് ചിത്രം 'ദേവര'യില്‍ പ്രധാന വേഷത്തില്‍ ഷൈന്‍ ടോം ചാക്കോയും. എന്‍ ടി ആറിന് പിറന്നാള്‍ ആശംസിച്ച് കഴിഞ്ഞ ദിവസം ഷൈന്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ അടി കുറിപ്പിലാണ് ഷൈന്‍ ടോം ചാക്കോ ഈ വിവരം അറിയിച്ചത്.

ജൂനിയര്‍ എന്‍ ടി ആറിനൊപ്പം സെയ്ഫ് അലി ഖാന്‍, ജാന്‍വി കപ്പൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. യുവസുധ ആര്‍ട്ട്സും എന്‍ടിആര്‍ ആര്‍ട്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഈ വര്‍ഷം പുറത്തിറങ്ങിയ നാനി നായകനായ ദസ്റയിലും ഷൈന്‍ പ്രധാന വേഷം ചെയ്തിരുന്നു.

വമ്പന്‍ ബഡ്ജറ്റില്‍ ഒരുങ്ങുന്ന 'ദേവര' സംവിധാനം ചെയ്തിരിക്കുന്നത് കൊരട്ടാല ശിവയാണ്. ദേവര 2024 ഏപ്രില്‍ 5 നാണ് റിലീസ് ചെയുക. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീതം. ഛായാഗ്രഹണം- രത്‌നവേലു ഐ.എസ്.സി എഡിറ്റിംഗ്- ശ്രീകര്‍ പ്രസാദ്

രാഹുൽ ഗാന്ധിക്കൊപ്പമുള്ള റൈഡ് ലൈഫ് ടൈം മൊമന്റ് | Murshid Basheer Interview

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

SCROLL FOR NEXT