Film News

അപകടത്തിന് ശേഷം ദിവസങ്ങളോളം മമ്മി ചോദിക്കുമായിരുന്നു, ഡാഡി എവിടെ എന്ന്: ഷൈന്‍ ടോം ചാക്കോ

വാഹനാപകടത്തിൽ പിതാവിനെ നഷ്ടപ്പെട്ട ശേഷം തന്റെ കുടുംബത്തിന് ഏൽക്കേണ്ടി വന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ഷൈൻ ടോം ചാക്കോ. ആശുപത്രിയിലായ ദിവസങ്ങളിൽ അമ്മ "ഡാഡി എവിടെ, ഐസിയുവിലായിരിക്കും അല്ലേ" എന്ന് നിരന്തരം ചോദിക്കുമായിരുന്നു. താൻ അമ്മയെ സമാധാനപ്പെടുത്തുമെങ്കിലും അതിന് ശേഷം കരയും. പിന്നീട് കുറേ ദിവസങ്ങൾക്ക് ശേഷമാണ് അമ്മ കാര്യങ്ങൾ ഉൾക്കൊണ്ടു തുടങ്ങിയതെന്നും അപകടത്തിന് ശേഷം അമ്മയ്ക്ക് ഓർമ്മക്കുറവ് അനുഭവപ്പെട്ടിരുന്നതായും ഷൈൻ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

ഷൈൻ ടോം ചാക്കോയുടെ വാക്കുകൾ

റീഹാബിലേക്ക് പോകുന്നതിന് ഒരു മാസം മുമ്പ് തന്നെ അച്ഛനോടും അമ്മയോടുമൊപ്പം ഇരിക്കാൻ ശ്രമിച്ചിരുന്നു. കാരണം, എനിക്ക് വേണ്ടി എന്‍റെ ഏറ്റവും പ്രിയപ്പെട്ടവരെല്ലാം നെട്ടോട്ടമോടുന്നത് ഞാൻ കാണുന്നുണ്ട്. അവർ അനുഭവിക്കുന്ന ബുദ്ധിമുട്ട് ഞാൻ അനുഭവിക്കുന്നുണ്ട്. ആക്സിഡന്റ് സംഭവിച്ച ശേഷം, ആശുപത്രിയിൽ പോലും ഒരു മുറിയിലായിരുന്നു കിടന്നിരുന്നത്. അന്ന് മുതൽ മമ്മി ചോദിക്കുന്നുണ്ട്, 'ഡാഡി എവിടെ, ഡാഡി എവിടെ' എന്ന്. അപ്പോൾ ഞാൻ പറയും, 'ഡാഡി എവിടെയും പോയിട്ടില്ല, നമ്മുടെ കൂടെത്തന്നെ ഉണ്ട്' എന്ന്. എന്നിട്ട് ഞാൻ കരയും. അപ്പോൾ ഞാൻ കരുതുന്നത് മമ്മിക്ക് മനസിലായിട്ടുണ്ടാകും എന്നാണ്. പക്ഷെ, കുറച്ച് നേരം കഴിഞ്ഞാൽ വീണ്ടും ചോദിക്കും, ഡാഡി എവിടെ എന്ന്. പിന്നീട് ഡോക്ടർമാരാണ് പറഞ്ഞത്, അം​ഗീകരിക്കാൻ കുറച്ച് സമയമെടുക്കും എന്ന്. അതിന് ശേഷം ന്യൂസിലാൻഡിലുള്ള സഹോദരിമാർ വന്നപ്പോഴാണ് എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട് എന്ന് മമ്മി തിരിച്ചറിയുന്നത്.

ആക്സിഡന്റ് സംഭവിച്ച ശേഷം, ആശുപത്രിയിൽ പോലും ഒരു മുറിയിലായിരുന്നു കിടന്നിരുന്നത്. അന്ന് മുതൽ മമ്മി ചോദിക്കുന്നുണ്ട്, 'ഡാഡി എവിടെ, ഡാഡി എവിടെ' എന്ന്. അപ്പോൾ ഞാൻ പറയും, 'ഡാഡി എവിടെയും പോയിട്ടില്ല, നമ്മുടെ കൂടെത്തന്നെ ഉണ്ട്' എന്ന്. എന്നിട്ട് ഞാൻ കരയും.

കാര്യം തിരിച്ചറിഞ്ഞെങ്കിലും ഇടയ്ക്ക് വീണ്ടും ചോദിക്കും, ഡാഡി എവിടെ എന്ന്. അപകടത്തിൽ മമ്മിയുടെ തലയ്ക്ക് അടിയേറ്റിരുന്നു. അപ്പോൾ, എന്തോ ക്ലോട്ട് സംഭവിച്ചിട്ടുണ്ട്. അതിന്റേതായ മെമ്മറി ലോസ് ഉണ്ടായിരുന്നു. ഇപ്പോൾ എല്ലാം ക്ലിയറായെങ്കിലും അത് വല്ലാത്തൊരു അവസ്ഥ ആയിരുന്നു. മാത്രമല്ല, ഡാഡിയെ അവസാനമായി കാണാൻ സാധിച്ചില്ലല്ലോ എന്നൊരു വിഷമം മമ്മിക്ക് ഇപ്പോഴും ഉണ്ട്. ബോഡി ഉയർത്തിയാണ് കാണിച്ചത്. അതിന് ശേഷം ഞാൻ വഴിതെറ്റി എവിടേക്കും പോകുന്നില്ല എന്ന് മമ്മിയെ തോന്നിപ്പിക്കാനായി ഞാനും അനിയനും എപ്പോഴും കൂടെയുണ്ട്. അതാണ് സർജറി കഴിഞ്ഞും ഒരു മുറിയിൽ തന്നെ കിടന്നത്. ഒരു മുറിയിൽ കിടക്കുന്നുണ്ടെങ്കിലും എനിക്ക് ഉറക്കമൊന്നും വരാറില്ല. രാത്രി മുഴുവൻ അന്ന് നടന്ന സംഭവങ്ങളും മറ്റ് പല കാര്യങ്ങളും ഓർമ്മ വരും.

പഠിക്കുന്ന കാലം വരെ മലയാളം സിനിമകള്‍ കണ്ടിട്ടേയില്ല, ആദ്യമായി കണ്ടത് ആ ഷൈന്‍ ടോം ചിത്രം: കതിര്‍

സൗഹൃദങ്ങളും വ്യക്തിബന്ധങ്ങളും സിനിമയ്ക്കായി ഉപയോ​ഗിച്ചിട്ടില്ല, രണ്ടും രണ്ടാണ്: അരുണ്‍ ചെറുകാവില്‍

കടൽ ഇങ്ങനെ കേറും, കൊറേ സാധനങ്ങൾ കൊണ്ടുപോകും, ഈ തീരത്ത് തന്നെ ഞങ്ങൾ തകർന്ന് തീരും | കടൽ കവരുന്ന കണ്ണമാലി | News Documentary

സാഗര്‍ ഏലിയാസ് ജാക്കിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് ഓഡീഷനിലൂടെ, അതിലും ഒരു ഭാഗ്യം ലഭിച്ചിരുന്നു: സുധി കോപ്പ

മൈക്കിള്‍ ജാക്സന്‍റേത് പോലുള്ള ഗാനങ്ങള്‍ ചെയ്യണമെന്ന് വലിയ ആഗ്രഹമായിരുന്നു: വിധു പ്രതാപ്

SCROLL FOR NEXT