Film News

ഇന്റർവ്യൂകൾ എന്റർടൈനിങ്ങാക്കാൻ ശ്രമിച്ചിരുന്നു, എന്നാൽ അത് അരോചകമായപ്പോഴും മനസിലാക്കിയില്ല: ഷൈൻ ടോം ചാക്കോ

മുമ്പ് നൽകിയിരുന്ന അഭിമുഖങ്ങൾ എന്റർടൈനിങ്ങാക്കാൻ മനപ്പൂർവം ശ്രമിച്ചിരുന്നതായി നടൻ ഷൈൻ ടോം ചാക്കോ. ഒരു സമയത്ത് താൻ ഒരുപാട് അഭിമുഖങ്ങൾ കൊടുത്തിരുന്നു. പിന്നീട്, അത് കൊടുത്ത് കൊടുത്ത് തനിക്ക് തന്നെ മടുപ്പ് തോന്നി. അതുകൊണ്ടാണ് മര്യാദയ്ക്ക് ഇരിക്കാതെ, നോക്കാതെ, നിൽക്കാതെ, വ്യത്യസ്തമായി അഭിമുഖങ്ങളിൽ സ്വയം അവതരിപ്പിച്ചതെന്ന് ഷൈൻ ടോം ചാക്കോ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

നമുക്കെല്ലാം ഈ ലഹരിയിൽ നിന്നും പുറത്തുകടക്കാൻ സാധിക്കുന്നത് നമ്മുടെ ബേസിക്ക് ലഹരി സിനിമയാണ് എന്നുള്ളതുകൊണ്ടാണ്

ഷൈൻ ടോം ചാക്കോയുടെ വാക്കുകൾ

ഒരു സമയത്ത് ഞാൻ ഒരുപാട് അഭിമുഖങ്ങൾ കൊടുത്തിരുന്നു. അപ്പോൾ, അത് കൊടുത്ത് കൊടുത്ത് എനിക്ക് തന്നെ മടുപ്പ് തോന്നിയിരുന്നു. ഇന്റർവ്യൂകൾ എന്റർടൈനിങ്ങ് ആക്കാൻ ഞാൻ പരമാവധി ശ്രമിച്ചിരുന്നു. അതിന്റെ ഭാ​ഗമായിട്ടായിരുന്നു മര്യാദയ്ക്ക് ഇരിക്കാതെ, നോക്കാതെ, നിൽക്കാതെ, വ്യത്യസ്തമായി അഭിമുഖങ്ങളിൽ സ്വയം അവതരിപ്പിച്ചത്. പക്ഷെ, അത് ഒരുപാട് ആളുകൾക്ക് വളരെ ഓവറായി തോന്നി. ആദ്യമൊക്കെ ആളുകൾക്ക് അത് ഇഷ്ടപ്പെട്ടിരുന്നു. പക്ഷെ, പിന്നീട് അത് അവർക്ക് തന്നെ അരോചകമായി തോന്നുകയും മടുപ്പ് ഉളവാക്കുകയും ചെയ്തപ്പോഴും എനിക്ക് അത് മനസിലായിരുന്നില്ല. അത് പലപ്പോഴും നമ്മുടെ ശീലങ്ങൾ കൊണ്ടായിരിക്കാം. പിന്നെ നമ്മൾ എല്ലാവരെയും എതിർത്ത് തുടങ്ങും. ഇപ്പോൾ ഞാൻ അടങ്ങി ഒതുങ്ങിയല്ലേ ഇന്റർവ്യു തരുന്നത്. പക്ഷെ സിനിമയുടെ പ്രൊസസിനെ ഒരു രീതിയിലും തടസപ്പെടുത്താൻ ശ്രമിച്ചിട്ടില്ല.

നമുക്കെല്ലാം ഈ ലഹരിയിൽ നിന്നും പുറത്തുകടക്കാൻ സാധിക്കുന്നത് നമ്മുടെ ബേസിക്ക് ലഹരി സിനിമയാണ് എന്നുള്ളതുകൊണ്ടാണ്. അതിനാൽ മാത്രമാണ് നാം മുന്നോട്ട് പോകുന്നത്. അതിനിടയിൽ പലതും കടന്നുവന്നേക്കാം. ഒരു ചെറിയ സാധനം മുതൽ മനുഷ്യർ വരെ അതിൽപ്പെടും. അതെല്ലാം രണ്ടാമതാണ്. നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട ഉദ്ദേശം എന്തെന്നാൽ, അഭിനയിക്കണം, പെർഫോം ചെയ്യണം, ആളുകളെ രസിപ്പിക്കണം എന്നതാണ്. അതിപ്പോൾ പട്ടിണി ആണെങ്കിലും വയറ് നിറച്ച് ഭക്ഷണം കിട്ടുമ്പോഴാണെങ്കിലും നമ്മൾ അതുതന്നെ ചെയ്യും. അപ്പോൾ ഏത് ലഹരിയെയും നമുക്ക് മറികടക്കാൻ സാധിക്കും.

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

മോശം കമന്റിടുന്നവർക്ക് മറുപടി നൽകാത്തതിന് കാരണം | Dr Soumya Sarin

എം.എൽ.എമാർക്ക് ലക്ഷങ്ങൾ ശമ്പളമോ?

SCROLL FOR NEXT