Film News

ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നത് ഡാഡി കൂടെത്തന്നെ, ഇവിടെവിടെയോ ഉണ്ട് എന്ന് തന്നെയാണ്: ഷൈന്‍ ടോം ചാക്കോ

ബാം​ഗ്ലൂരിലേക്കുള്ള യാത്രാമധ്യേ സംഭവിച്ച വാഹനാപകടത്തിൽ തന്റെ പിതാവിനെ നഷ്ടമായെങ്കിലും അദ്ദേഹം ഇപ്പോഴും കൂടെത്തന്നെ ഉണ്ട് എന്നാണ് വിശ്വസിക്കുന്നത് എന്ന് നടൻ ഷൈൻ ടോം ചാക്കോ. ഡാഡി ഇപ്പോഴും കൂടെത്തന്നയെുണ്ട്. മരിച്ചാൽ നമ്മൾ ഈ യൂണിവേഴ്സിൽ അലിഞ്ഞ് ചേരുമല്ലോ. രണ്ട് ദിവസം മാറിയാൽ പോലും സിനിമ കയ്യിൽ നിന്നും പോകുന്ന ഈ അവസ്ഥയിൽ തനിക്കായി ഒരു മാസം കാത്തിരുന്ന ബാം​ഗ്ലൂർ ഹൈയുടെ അണിയറ പ്രവർത്തകർക്ക് നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഷൈൻ ടോം ചാക്കോയുടെ വാക്കുകൾ

ഈ സിനിമ സത്യത്തിൽ ജൂണിൽ തുടങ്ങാൻ ഇരുന്നതാണ്. ആ സമയത്താണ് ആക്സിഡന്റ് ഉണ്ടാകുന്നത്. അപ്പോൾ ഞാൻ കരുതി ഇത് കയ്യിൽ നിന്നും പോയെന്ന്. കാരണം, രണ്ട് ദിവസം മാറിയാൽ പോലും പടങ്ങൾ കയ്യിൽ നിന്നും പോകുന്ന സമയമാണ്, കാരണം ആരും നമുക്ക് വേണ്ടി വെയ്റ്റ് ചെയ്യില്ല. പക്ഷെ, ഈ സിനിമയിലെ അണിയറ പ്രവർത്തകർ എനിക്ക് വേണ്ടി കാത്തിരുന്നു. അതിന് വലിയൊരു നന്ദിയുണ്ട്. വികെപിയുടെ എനർജിയും അതിനൊരു കാരണമാണ്. ഇത്രയും എനർജിയോടെ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. ഒന്നും അടിച്ചിട്ടല്ല, ലഹരി സിനിമയായതുകൊണ്ടാണ്.

ബാം​ഗ്ലൂരിലേക്കുള്ള ഒരു യാത്രയിലാണ് ഡാഡിയെ മിസ് ആകുന്നത്. ആക്ച്വലി, ഇപ്പോഴും അദ്ദേഹം കൂടെയുണ്ട് എന്നുതന്നെയാണ് നമ്മൾ വിചാരിക്കുന്നത്. കാരണം, മരിച്ചാൽ നമ്മൾ യൂണിവേഴ്സിലേക്ക് അലിഞ്ഞ് ചേരുമല്ലോ. അതുകൊണ്ട് ഡാഡി എല്ലായിടത്തും ഉണ്ട് എന്നാണ് ഞാൻ മമ്മിയോട് പറയുക. ആംബുലൻസിൽ അന്ന് തിരിച്ച് വരുമ്പോഴും ഞാൻ പറഞ്ഞത് ഇതുമാത്രമാണ്, ഡാഡി കൂടെയുണ്ട്, നമ്മുടെ കൂടെ തന്നെയുണ്ട്. എല്ലാവരുടെയും അച്ഛനായാലും അമ്മയായാലും നമ്മുടെ കൂടെ തന്നെ ഉണ്ടാകും.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT