Film News

'സ്‌ക്രീന്‍ സ്‌പേസ് വളരെ കുറവ്'; ഷൈന്‍ ടോമിനെ 'ബീസ്റ്റി'ല്‍ ഉപയോഗിച്ചില്ലെന്ന് പ്രേക്ഷകര്‍

വിജയ് ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന ബീസ്റ്റ് ഏപ്രില്‍ 13ന് ലോകവ്യാപകമായി തിയേറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്. ബീസ്റ്റില്‍ ഷൈന്‍ ടോം ചാക്കോയും പ്രധാന വേഷം ചെയ്യുന്നു എന്നത് തുടക്കം മുതലെ ചര്‍ച്ചയായിരുന്നു. ട്രെയ്‌ലര്‍ പുറത്തിറങ്ങിയ സമയത്തും ഷൈന്‍ ടോം ചാക്കോയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സാമൂഹ്യമാധ്യമത്തില്‍ നിറഞ്ഞു നിന്നിരുന്നു. ഇപ്പോഴിതാ ചിത്രം റിലീസ് ചെയ്തതിന് ശേഷം ഷൈനിന്റെ പ്രകടനത്തെ കുറിച്ച് പ്രേക്ഷകര്‍ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ്.

ചിത്രത്തെ കുറിച് പൊതുവെ സംമിശ്ര പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്ന്. 'ബീസ്റ്റ് ഡിസാസ്റ്റർ' എന്ന ഹാഷ്ടാഗും ട്വിറ്ററില്‍ ട്രെന്‍റിങ്ങാണ്. അതിന് പുറമെ ചിത്രത്തില്‍ ഷൈനിന്റെ പ്രകടനത്തെ കുറിച്ചും ട്വിറ്ററില്‍ നിരവധി പേര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ചിത്രത്തില്‍ ഷൈനിന് വളരെ കുറിച്ച് സ്‌ക്രീന്‍ സ്‌പേസ് മാത്രമെ ലഭിച്ചിട്ടുള്ളു എന്നത് പ്രേക്ഷകരെ നിരാശരാക്കിയിട്ടുണ്ട്. നടന്റെ അഭിനയമികവ് കാണിക്കുന്നതിന് വേണ്ട രീതിയില്‍ സിനിമയില്‍ ഇടം ലഭിച്ചിട്ടില്ലെന്നാണ് ട്വിറ്ററില്‍ പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ഷൈന്‍ തന്റെ കഥാപാത്രത്തോട് നീതി പുലര്‍ത്തിയെങ്കിലും 10 മിനിറ്റ് മാത്രമാണ് സ്‌ക്രീന്‍ ടൈം ലഭിച്ചതെന്നാണ് ട്വിറ്റര്‍ റിവ്യൂകള്‍ പറയുന്നത്.

ഷൈനില്‍ നിന്നും ഇതിലും കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു എന്നും ബീസ്റ്റ് നടന്റെ കഴിവ് ഉപയോഗപ്പെടുത്തിയില്ലെന്നും ട്വീറ്റുകളുണ്ട്. ഇത്തരം സിനിമകള്‍ ചെയ്യുന്നതിന് പുറമെ ഷൈന്‍ തിരക്കഥ നോക്കി സിനിമ തിരഞ്ഞെടുക്കണമെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു.

വീരരാഘവന്‍ എന്ന സ്‌പൈ ഏജന്റായിട്ടാണ് വിജയ് ബീസ്റ്റില്‍ എത്തുന്നത്. നെല്‍സണ്‍ ദിലീപ് കുമാറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. കൊലമാവ് കോകിലയും, ഡോക്ടറുമാണ് നെല്‍സന്റെ മറ്റ് ചിത്രങ്ങള്‍. പൂജ ഹെഗ്ഡെയാണ് ചിത്രത്തിലെ നായിക. അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനം.

നാടോടിക്കഥ പോലൊരു സിനിമ, ഇതൊരു നല്ല എന്റർടെയ്നറായിരിക്കും: നൈറ്റ് റൈഡേഴ്‌സ് സ്ക്രിപ്പ്റ്റ് റൈറ്റേഴ്‌സ് അഭിമുഖം

ഇത്തരം സിനിമകൾ വിജയിക്കും എന്ന ധൈര്യം നൽകിയ ചിത്രമാണ് ലോക, അതിന് ദുൽഖറിനെ അഭിനന്ദിക്കണം: ഷെയ്ൻ നിഗം

ഇന്ത്യയിൽ നിന്ന് ഗാസയിലേക്ക് എങ്ങനെ സഹായമെത്തിക്കാം | ശ്രീരശ്മി അഭിമുഖം

'ബൾട്ടി' പോസ്റ്ററുകൾ വലിച്ചു കീറുന്നു, എന്തുകൊണ്ട് ഷെയ്ൻ നിഗം ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നു?: സന്തോഷ് ടി കുരുവിള

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന പാക്കേജായിരിക്കും 'നൈറ്റ് റൈഡേഴ്‌സ്'; നൗഫൽ അബ്ദുള്ള

SCROLL FOR NEXT