Film News

‘പുതിയ താരങ്ങള്‍ ലഹരിക്ക് അടിമകളാണെന്ന് പറഞ്ഞ് അപമാനിക്കുന്നത് ശരിയല്ല’; ഷൈന്‍ ടോം ചാക്കോ

THE CUE

മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് നിര്‍മ്മാതാക്കള്‍ നടത്തിയ പ്രതികരണത്തിനെതിരെ നടന്‍ ഷൈന്‍ ടോം ചാക്കോ. പുതിയ താരങ്ങള്‍ ലഹരിക്ക് അടിമകളാണെന്ന് പറഞ്ഞ് അപമാനിക്കുന്നത് ശരിയല്ലെന്ന് നടന്‍ പറഞ്ഞു. ഷെയ്ന്‍ നിഗം ചെയ്തതിനെ ന്യായീകരിക്കാന്‍ കഴിയില്ല. സിനിമ മുടങ്ങുന്ന രീതിയില്‍ പെരുമാറുന്നത് ശരിയല്ല. അതിനെ നിയന്ത്രിക്കാന്‍ സിനിമാ സംഘടനകള്‍ക്ക് അവകാശമുണ്ടെന്നും ഷൈന്‍ ചൂണ്ടിക്കാട്ടി. മാതൃഭൂമി ന്യൂസിനോടായിരുന്നും നടന്റെ പ്രതികരണം.

ഷെയിന്‍ നിഗത്തെ വിലക്കിക്കൊണ്ടുള്ള തീരുമാനത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് എതിര്‍ അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. നടനെ വിലക്കിയതിനോട് യോജിപ്പില്ലെന്ന് സാംസ്‌കാരിക സിനിമാ മന്ത്രി എ കെ ബാലന്‍ പറഞ്ഞു. മലയാള സിനിമയില്‍ ഇപ്പോഴുണ്ടായിട്ടുള്ള പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടും. ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളത്. ഒരു മേശയ്ക്ക് ചുറ്റും ഇരുന്ന് തീര്‍ക്കേണ്ട പ്രശ്നത്തെ മലയാള സിനിമാ മേഖലയെ തന്നെ മോശമാക്കുന്ന തരത്തിലേക്കാണ് ഇപ്പോള്‍ എത്തിച്ചിരിക്കുന്നത്. അഭിനേതാക്കളും നിര്‍മ്മാതാക്കളും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് നിര്‍മ്മാതാക്കളുടെ സംഘടന അഭിനേതാവിനെ വിലക്കിയിരിക്കുകയാണ്. ഒരാളെയും ജോലിയില്‍ നിന്നും വിലക്കുന്നതിനോട് സര്‍ക്കാരിന് യോജിപ്പില്ല. ഇക്കാര്യത്തില്‍ നിര്‍മ്മാതാക്കളുടെയും അഭിനേതാവിന്റെയും ഭാഗം കേട്ട ശേഷം പ്രശ്നം ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടതാണ്. ഇതിന് അഭിനേതാക്കളുടെ സംഘടനയും നിര്‍മ്മാതാക്കളുടെ സംഘടനയും മുന്‍കയ്യെടുക്കണം. പരാതി ലഭിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടുമെന്നും എ കെ ബാലന്‍ വ്യക്തമാക്കി.

ഷെയ്നെ വിലക്കിക്കൊണ്ടുള്ള നിര്‍മ്മാതാക്കളുടെ നിലപാടില്‍ ഇടപെടുമെന്നറിയിച്ച് സിനിമാ സംഘടനകള്‍ രംഗത്തെത്തി. നിര്‍മ്മാതാക്കള്‍ ഷെയ്നെ നായകനാക്കി ചെയ്തുകൊണ്ടിരുന്ന പ്രൊജക്ടുകള്‍ ഉപേക്ഷിക്കരുതെന്ന് സംവിധായകരുടേയും ചലച്ചിത്ര പ്രൊഷഷണലുകളുടേയും സംഘടനയായ ഫെഫ്ക പ്രതികരിച്ചു. ഷെയ്നെ വിലക്കിയ സംഭവത്തില്‍ കൂട്ടായ ചര്‍ച്ച നടത്താം. നിര്‍മ്മാതാക്കള്‍ സിനിമകള്‍ ഉപേക്ഷിക്കരുത്. ഷെയ്ന്റെ പ്രശ്നം ഞങ്ങള്‍ കേള്‍ക്കാം. നിര്‍മ്മാതാക്കളുമായി ചര്‍ച്ച നടത്താം. ഷെയ്ന്‍ മുടിമുറിച്ചത് പ്രതിഷേധമല്ല തോന്നിയവാസമാണെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

ഷെയ്ന്‍ ആവശ്യപ്പെട്ടാല്‍ വിലക്കില്‍ ഇടപെടുമെന്നാണ് അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നിലപാട്. അമ്മയുടെ ഒരു അംഗത്തെ സംരക്ഷിക്കുക എന്നത് ഒരു ആവശ്യമാണെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. ഷെയ്നിന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് മനസിലാക്കുന്നു. ഷെയ്നിന് പ്രായത്തിന്റേതായ പ്രശ്നങ്ങളുണ്ട്. പക്ഷെ, തൊഴില്‍ ചെയ്യാനുള്ള അവസരം ഇല്ലാതാക്കാന്‍ ശ്രമിക്കില്ല. ഷെയ്ന് വേണ്ടിയാണ് ഇതിന് മുമ്പ് അമ്മ ഒരു കരാറുണ്ടാക്കി കൊടുത്തത്. അതിന് ശേഷം ഷെയ്ന്‍ ബന്ധപ്പെട്ടിട്ടില്ല. തൊഴില്‍ നിഷേധിക്കുന്നു എന്ന് അവര്‍ പറഞ്ഞിട്ടില്ലെങ്കില്‍ കൂടി താഴില്‍ ചെയ്യാനുള്ള അവസരം ഇല്ലാതാക്കാന്‍ അമ്മ ശ്രമിക്കില്ല. ന്യായ ന്യായീകരണങ്ങള്‍ അറിയേണ്ടതുണ്ടെന്നും ഇടവേള ബാബു വ്യക്തമാക്കി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ലോക'യുടെ മുഴുവൻ ലോകങ്ങളുടെയും റഫ് വിഷ്വലൈസേഷൻ നടത്തിയിട്ടുണ്ട്: എ ഐ വിഷ്വലൈസർ അജ്മൽ ഹനീഫ് അഭിമുഖം

ഒരു തീപ്പൊരി മതി, ആളിക്കത്താൻ; അതിന് വേണ്ടി നമ്മൾ ശ്രമിച്ചുകൊണ്ടിരിക്കണം: ഷിബിന്‍ എസ് രാഘവ്

രാജ്യത്തെ മികച്ച സംരംഭങ്ങളിലൊന്ന്; MYOPക്ക് ഭാരത് സംരംഭകത്വ അവാർഡ്

വരുന്നു മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രം; 'വൃഷഭ' ടീസർ സെപ്റ്റംബർ 18ന്

ഇത് എന്‍റെ കരിയറിലെ ആദ്യത്തെ നെഗറ്റീവ് ഷെയിഡ് കഥാപാത്രം, കൗതുകം തോന്നിച്ച ഒന്ന്: ധ്യാന്‍ ശ്രീനിവാസന്‍

SCROLL FOR NEXT