Film News

അശ്‌ളീല ചിത്ര നിർമ്മാണം; ശില്‍പാ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര അറസ്റ്റിൽ

ബോളിവുഡ് താരം ശില്‍പാ ഷെട്ടിയുടെ ഭര്‍ത്താവും, പ്രമുഖ വ്യവസായിയുമായ രാജ് കുന്ദ്രയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. അശ്‌ളീല ചിത്ര നിർമ്മാണ റാക്കറ്റുമായി ബന്ധമുണ്ടന്ന തെളിവ് ലഭിച്ചതിനെ തുടർന്നായിരുന്നു അറസ്റ്റ്. അശ്ലീല ചിത്രങ്ങൾ നിർമ്മിക്കുകയും, അത് മൊബൈൽ ആപ്പുകൾ വഴി പ്രസിദ്ധീകരിക്കുകയും ചെയ്‌തെന്നാണ് കുന്ദ്രയ്ക്കെതിരെയുള്ള കേസ്.

ഫെബ്രുവരിയിൽ മുംബൈ പോലീസ് അശ്ലീല ചിത്രം നിർമ്മിക്കുന്ന ഒരു റാക്കറ്റിനെ പിടികൂടിയിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് ക്രൈം ബ്രാഞ്ച് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്.

സംഭവത്തില്‍ പ്രധാന പ്രതി രാജ് കുന്ദ്രയാണെന്നും, ഇയാൾക്കെതിരെ മതിയായ തെളിവുകള്‍ ഉണ്ടെന്നും പോലീസ് പറയുന്നു. രാജസ്ഥാൻ റോയൽസ് ടീമിന്റെ ഉടമസ്ഥാവകാശവും, ഐപിഎൽ വാതുവെപ്പുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയ്ക്കെതിരെ നേരത്തെയും വിവാദങ്ങൾ ഉയർന്നിരുന്നു. 2009ലാണ് ബോളിവുഡ് താരം ശിൽപ ഷെട്ടിയെ രാജ് കുന്ദ്ര വിവാഹം ചെയ്യുന്നത്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT