Film News

നാഗ് അശ്വിന്‍ എന്‍റെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ വലിയൊരു അവാര്‍ഡ് കിട്ടിയ ഫീലായിരുന്നു: ഷിബിൻ എസ് രാഘവ്

ലോകയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് തന്റെ കഥാപാത്രമാണ് എന്ന് സംവിധായകൻ നാ​ഗ് അശ്വിൻ പറഞ്ഞത് ഒരു അവാർഡ് നേടിത്തന്ന പോലെ ആയിരുന്നു എന്ന് ഷിബിൻ എസ് രാഘവ്. അദ്ദേഹം ക്യാരക്ടറിനെക്കുറിച്ച് പറയുമ്പോൾ ആളുകൾ കയ്യടിക്കുന്നുണ്ടായിരുന്നു. തന്റെ കഥാപാത്രം അവരെ രസിപ്പിച്ചു എന്നതിനൊരു തെളിവാണല്ലോ അതെല്ലാം. അവിടെ മാത്രമല്ല, സിനിമ റിലീസായതിന് ശേഷം ഒരുപാട് കോളുകളും മെസേജുകളും വന്നിരുന്നുവെന്നും ഷിബിൻ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

ഷിബിൻ എസ് രാഘവിന്റെ വാക്കുകൾ

നാ​ഗ് അശ്വിൻ എന്റെ ക്യാരക്ടറിനെക്കുറിച്ച് സ്റ്റേജിൽവെച്ച് പറഞ്ഞപ്പോൾ ശരിക്കും ഭയങ്കര സന്തോഷം തോന്നി. ഒരു അവാർഡ് കിട്ടിയ ഫീലായിരുന്നു. ക്രൂവിലെ പ്രധാനപ്പെട്ട എല്ലാവരും അവിടെയുണ്ടായിരുന്നു. അപ്പറഞ്ഞത് കേട്ടപ്പോൾ ഞാനും അവിടെ ഉണ്ടായിരുന്നു എന്നൊരു തോന്നൽ എനിക്ക് കിട്ടി. അദ്ദേഹം ക്യാരക്ടറിനെക്കുറിച്ച് പറയുമ്പോൾ ആളുകൾ കയ്യടിക്കുന്നുണ്ടായിരുന്നു. എന്റെ കഥാപാത്രം അവരെ രസിപ്പിച്ചു എന്നതിനൊരു തെളിവാണല്ലോ അതെല്ലാം. അവിടെ മാത്രമല്ല, സിനിമ റിലീസായതിന് ശേഷം ഒരുപാട് കോളുകളും മെസേജുകളും വന്നിരുന്നു.

ഷൂട്ടിന്റെ സമയത്ത് ഡൊമിനിക് പറഞ്ഞത്, പ്രത്യേകിച്ച് ഒന്നും ചെയ്യാൻ സാധിക്കാതെ സ്റ്റക്ക് ആയിപ്പോയ പലരെയും പബ്ബുകളിൽ നമ്മൾ കണ്ടിട്ടുണ്ടാവില്ലേ. മൈൻഡ് കട്ട് ആയിരിക്കും, പക്ഷെ ചുറ്റും എന്താണ് നടക്കുന്നത് എന്നറിയും. അത്തരമൊരു കഥാപാത്രമാണ് ഇത് എന്നായിരുന്നു ലഭിച്ചിരുന്ന ബ്രീഫ്. പിന്നെ, ഒന്നും ചെയ്യാനില്ലെങ്കിലും എന്റെ ഇരുത്തത്തിലും പോസിലുമെല്ലാം ഞാൻ എന്റേതായ ചെറിയ കാര്യങ്ങൾ കൊണ്ടുവരും. ചോദിക്കുമ്പോൾ അവരും സമ്മതം പറയും. പിന്നെ, കിളിയേ കിളിയേ പാട്ടിന്റെ ഷൂട്ട് സമയത്താണ് കല്യാണിയെ കാണുന്നത്. പ്രൊഫൈൽ കണ്ടിരുന്നു, നന്നായിട്ടുണ്ടായിരുന്നു എന്നെല്ലാം കല്യാണി പറഞ്ഞു. അതെല്ലാം നമുക്ക് കിട്ടുന്ന ഒരു ഹൈ ആണല്ലോ.

തിയറ്ററില്‍ പോകുന്നത് കൂടുതലും സാധാരണക്കാരാണ്, ഫിലിം ബഫുകള്‍ കാണുന്നത് ടെലഗ്രാമിലൂടെയാണ്: കൃഷാന്ത്

കമൽഹാസനൊപ്പം സിനിമ ചെയ്യും, എന്നാൽ സംവിധായകൻ ആരെന്നതിൽ തീരുമാനമായിട്ടില്ല: രജനികാന്ത്

സൂപ്പർഹ്യൂമൻ കഥാപാത്രങ്ങളെ ചെയ്യാൻ എനിക്ക് ഒരു മടിയുണ്ട്,റിലേറ്റബിളായ കഥാപാത്രങ്ങൾ ചെയ്യുവാനാണ് എളുപ്പം: ആസിഫ് അലി

'മാ വന്ദേ'; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക്കിൽ നായകൻ ഉണ്ണി മുകുന്ദൻ

ചെറുപ്പം മുതലേ നിറത്തിന്‍റെ പേരില്‍ ഒരുപാട് കളിയാക്കലുകള്‍ നേരിട്ടിട്ടുണ്ട്: ചന്തു സലിം കുമാര്‍

SCROLL FOR NEXT